അലനല്ലൂര്‍: അബദ്ധത്തില്‍ കിണറിലേക്ക് വീണ വയോധികനെ ഫയര്‍ഫോഴ്‌സ് രക്ഷ പ്പെടുത്തി.അലനല്ലൂര്‍ കൂമഞ്ചിറ തോണിപ്പാടത്ത് അയ്യപ്പന്‍ ചെട്ടിയാര്‍ (76) ആണ് വീട്ടു വളപ്പിലെ കിണറിലേക്ക് വീണത്.ഇന്ന് രാവിലെ 11.15ഓടെയായിരുന്നു സംഭവം.45 അടി യോളം താഴ്ചയുള്ള ആള്‍മറയുള്ള കിണറില്‍ അഞ്ചടിയോളം വെള്ളമുണ്ടായിരുന്നു. വി വരമറിയിച്ചതനുസരിച്ച് വട്ടമ്പലത്ത് നിന്നും ഫയര്‍ഫോഴ്‌സ് എത്തി.സേന അംഗം കിണ റിലിറങ്ങി രക്ഷാവലയുപയോഗിച്ച് വയോധികനെ പുറത്തെത്തിക്കുകയായിരുന്നു. സ്റ്റേ ഷന്‍ ഓഫീസര്‍ നന്ദകൃഷ്ണനാഥ്,സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ പി കെ രഞ്ജിത്ത്,ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ ഷബീര്‍,ഷജിത്ത്, ടിജോ തോമസ്, ശ്രീജേഷ്,നസീര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!