മണ്ണാർക്കാട്:സംസ്ഥാന സർക്കാരിൻ്റെ അശാസ്ത്രീയമായ നികുതിക്കൊള്ളക്കെതിരെ കോട്ടോപ്പാടം പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.മുസ്‌ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ.ടി.എ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സി.ജെ രമേശ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ പാറശ്ശേരി ഹസ്സൻ സ്വാഗതവും, കെ.പി. ഉമ്മർ നന്ദിയും പറഞ്ഞു.
ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് പി.മുരളീധരൻ, പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ പാറയിൽ മുഹമ്മദാലി, മനച്ചിതൊടി ഉമ്മർ, മുനീർ താളിയിൽ പ്രസംഗിച്ചു. കെ.ടി അബ്ദുല്ല, എം.കെ മുഹമ്മദാലി, മൊയ്തീൻ പടുവിൽ, എൻ.സലീം, ഹംസ കെ.യു, ഹംസ കിളയിൽ, ബാവ കൊടുവാളിപ്പുറം, പഞ്ചായത്ത് വികസനകാര്യ കാര്യ ചെയർപേഴ്സൺ റഫീന മുത്തനിൽ, എ.കെ കുഞ്ഞയമ്മു, കൊച്ചു മാസ്റ്റർ,സിജാദ് അമ്പലപ്പാറ,സമദ് നാലകത്ത്, ദീപ ഷിന്റോ, നൗഫൽ താളിയിൽ, നിജോ വർഗീസ്, യൂസഫ്, എൻ.അസീസ്, വിനീത, കൃഷപ്രസാദ്, ഉസ്മാൻ പറോക്കോട്ട്, ഇസ്മായിൽ, ഹമീദ് സംബന്ധിച്ചു.

മണ്ണാർക്കാട്: കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ്‌ പൊൻപാറ കോയക്കുട്ടി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ അസീസ് പച്ചീരി അധ്യക്ഷയായി. മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഹുസൈൻ കോളശ്ശേരി മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് പഞ്ചായത്ത്‌ കൺവീനർ കെ.പി ഹംസ, നേതാക്കളായ കെ.കെ ബഷീർ, പി. എം നൗഫൽ തങ്ങൾ,പി. മുഹമ്മദാലി അൻസാരി, അൻവർ ആമ്പാടത്ത്, അബു വറോടൻ, കെ.ജമാൽ, ഷൗക്കത്ത്, ഇ.ശശീധരൻ, രാജൻ ആമ്പാടത്ത്, ശശികുമാർ,
മുജീബ് മല്ലിയിൽ, സഹദ് അരിയൂർ, നൗഷാദ് വെള്ളപ്പാടം, പി.കെ സൂര്യകുമാർ, ഷരീഫ് പച്ചീരി, റഹീം ഇരുമ്പൻ, വൈശ്യൻ മുഹമ്മദ്‌, കല്ലംച്ചിറ മൊയ്‌ദുപ്പ, അമീർ മാമ്പറ്റ,
എൻ. അബ്ദുൽ അസീസ്, അസൈനാർ, വിശ്വേശരി ഭാസ്കർ, ലൈല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി, വൈസ് പ്രസിഡന്റ്‌ വിജയലക്ഷ്മി, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ഇന്ദിര മാടത്തുംപുള്ളി, മെമ്പർമാരായ സിദ്ദീഖ് മല്ലിയിൽ, ഉഷ വള്ളുവമ്പുഴ, റസീന വറോടൻ, ആഷിക് വറോടൻ, ഫിലിപ്പ് സംബന്ധിച്ചു.

മണ്ണാർക്കാട്: മണ്ണാർക്കാട് നഗരസഭ ഓഫീസിന് മുന്നിൽ മുൻസിപ്പൽ യു.ഡി.എഫ് കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചും, ധർണ്ണയും മുസ്‌ലിംലീഗ് സംസ്ഥാനസെക്രട്ടറി അഡ്വ. എൻ ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു, കെ.സി .അബ്‌ദുറഹ്‌മാൻ അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കളത്തിൽ അബ്‌ദുല്ല, ബ്ലോക്ക്‌ പ്രസിഡന്റ് കോൺഗ്രസ്‌വി.വി ഷൗക്കത്തലി, നഗരസഭ ചെയർമാൻ സി. മുഹമ്മദ്‌ ബഷീർ പ്രസംഗിച്ചു.മുൻസിപ്പൽ യു.ഡി.എഫ് കൺവീനർ പ്രേംകുമാർ സ്വാഗതവും മുജീബ് പെരിമ്പിടി നന്ദിയും പറഞ്ഞു.യു.ഡി.എഫ് നേതാക്കളായ മനോജ്‌,
അയ്യപ്പൻ, ബാപ്പുട്ടി,വർഗീസ്, ആലിപ്പു ഹാജി, കൃഷ്ണകുമാർ, ഖലിദ്, നാസർപതാക്കര, പ്രസീത ടീച്ചർ,ബാലു, ഹംസ കുറുവണ്ണ, കൗൺസിലർമാരായ മുജീബ്ചോലോത്ത്, ഷമീർ വേളക്കാടൻ, അരുൺകുമാർ പാലകുർശി, റഫീഖ്നെല്ലിപ്പുഴ, ഫിറോസ്, അഡ്വ. നൗഫൽ കളത്തിൽ, സമദ് പൂവ്വക്കോടൻ, ഷമീർ നമ്പിയത്ത്, സക്കീർമുല്ലക്കൽ, സാലിഹ്. ടി.കെ, തുടങ്ങിയവർ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!