കോട്ടോപ്പാടം: കനറാ ബാങ്കിന്റെ കോട്ടോപ്പാടം ബ്രാഞ്ചില്‍ മാനേജരെ നിയമിക്ക ണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ബാങ്കിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.മണ്ഡലം പ്രസിഡന്റ് സി ജെ രമേശ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ഉമ്മര്‍ മനച്ചിത്തൊടി അധ്യക്ഷനായി.കെ ജി ബാബു മുഖ്യപ്രഭാഷണം നട ത്തി.ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ടി കെ ഇപ്പു,എം ഇസ്മായില്‍,ബാബു മേക്കളപ്പാറ, ദീപ ഷിന്റോ,ബ്ലോക്ക് മെമ്പര്‍ വി മണികണ്ഠന്,പി കെ ഉസ്മാന്,കുഞ്ഞിപ്പ,മുസ്തഫ,സി കെ മുഹമ്മദാലി, ടി ഹമീദ് എന്നിവര്‍ സംസാരിച്ചു.