കുമരംപുത്തൂര്‍: സംസ്ഥാനത്തെ സഹകരണ മേഖലയിലെ ആദ്യ യുപിഐ മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. വാണിജ്യ/ദേശസാല്‍കൃത ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ അതേ നിലവാരത്തില്‍ അത്യാധുനിക സേവനങ്ങള്‍ ഇനി കുമരംപുത്തൂര്‍ സര്‍വീസ് സ ഹകരണ ബാങ്കിലെ ഇടപാടുകാര്‍ക്കും ലഭ്യമാകും.

ഒരു ഇടപാടുകാരന്‍ തന്റെ ബാങ്ക് അക്കൗണ്ട് ഗൂഗിള്‍ പേയില്‍ ലിങ്ക് ചെയ്ത് തന്റെ ദൈ നംദിന ചിലവുകള്‍ക്ക് ഉപയോഗിക്കുന്ന അതേ രീതിയില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കുമരംപുത്തൂര്‍ സഹകരണ ബാങ്കിലെ അക്കൗണ്ടിലുള്ള തുക ഇന്ത്യയിലു ള്ള ഏത് ക്യൂആര്‍,ഗൂഗിള്‍ പേ,ഫോണ്‍ പേ തുടങ്ങിയ സംവിധാനത്തിലേക്ക് പണമിടപാട് നടത്താനാകുമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

ബാങ്കിന്റെ യുപിഐ മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനം കൊച്ചി മറൈന്‍ഡ്രൈ വില്‍ നടക്കുന്ന സഹകരണ എക്‌സ്‌പോയില്‍ വെച്ച് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാ സവന്‍ ഉദ്ഘാടനം ചെയ്തു.സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി,ബാങ്ക് പ്രസി ഡന്റ് എന്‍ മണികണ്ഠന്‍,വൈസ് പ്രസിഡന്റ് രമേശ് നാവായത്ത്,സെക്രട്ടറി കെ കെ വിജയകുമാര്‍,ഡയറക്ടര്‍മാരായ എം നാസര്‍,എ രാമകൃഷ്ണന്‍,ജീവനക്കാരായ ടി ദിവിന്‍, ആര്‍ അനൂജ്,സനീഷ്,ഏസ് മണി പ്രതിനിധി സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ സംസാ രിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!