മണ്ണാര്‍ക്കാട്: നവീകരിച്ച മണ്ണാര്‍ക്കാട് നഗരസഭയിലെ ഒന്നാംമൈല്‍-ഗോവിന്ദാപുരം ക്ഷേത്രം റോഡും,പൂക്കുന്ന് കോളനി റോഡും എന്‍ ഷംസുദ്ദീന് എംഎല്‍എ നാടിന് സമ ര്‍പ്പിച്ചു.ഗോവിന്ദാപുരം ക്ഷേത്രം റോഡ് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപയും, പൂക്കുന്ന് കോളനി റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ നി ധിയില്‍ നിന്നും എട്ട് ലക്ഷം രൂപ വിനിയോഗിച്ചുമാണ് നവീകരിച്ചത്.നഗരസഭാ ചെയര്‍ മാന്‍ സി. മുഹമ്മദ് ബഷീര്‍ അദ്ധ്യക്ഷനായി.വൈസ് ചെയര്‍പേഴ്സണ്‍ പ്രസീത ടീച്ചര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മാസിത സത്താര്‍, കൗണ്‍സിലര്‍ മാരായ രാധാകൃഷ്ണന്, യൂസഫ് ഹാജി, മുജീബ് ചോലോത്ത്, അരുണ്‍കുമാര്‍ പാലക്കു റുശ്ശി, ഗോവിന്ദപുരം ക്ഷേത്ര കമ്മിറ്റി ഭാരവാഹി കളത്തില്‍ ഗോപി,ഷംസുദ്ദീന് താഴ ത്തേതില്‍, സുബൈര്‍ താഴത്തേതില്‍, അന്‍സാര്‍, ഗോവിന്ദപുരം റസിഡന്‍ഷ്യല്‍ അ സോസിയേഷന് കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവരും സംബന്ധിച്ചു.