മണ്ണാര്‍ക്കാട്;സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പകല്‍ സമയത്ത് നേരിട്ട് ശരീരത്തില്‍ വെയില്‍ ഏല്‍ക്കുന്ന ജോലികളിലും പൊതുപരിപാടികളിലും പങ്കെടു ക്കുന്നവര്‍ക്കായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം പുറ ത്തിറക്കി. പൊതുപരിപാടികളില്‍ സംഘാടകര്‍ പരമാവധി തണലും കുടിവെള്ളവും ഉറപ്പാക്കണമെന്ന് നിര്‍ദേശമുണ്ട്. പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ കുടയോ തൊപ്പി യോ ഉപയോഗിക്കണം. ധാരാളം വെള്ളം കുടിക്കണം, ജലാംശമുള്ള പഴങ്ങളും മറ്റും കഴിക്കാന്‍ ശ്രമിക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു

.ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഉചിതം. നിര്‍ബന്ധമായും പാദരക്ഷകള്‍ ഉപയോഗിക്കണം. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷി ക്കാര്‍, മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ എന്നിവരെ നേരിട്ട് വെയിലേല്‍ക്കുന്ന പൊതുപരിപാടിക ളില്‍ പങ്കെടുപ്പിക്കരുത്. പരിപാടികളുടെ സുരക്ഷാ ചുമതലയുള്ള പോലീസുകാര്‍ ഉള്‍ പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സുരക്ഷിതത്വം ബന്ധപ്പെട്ട വകുപ്പ് കര്‍ശനമായി ഉറപ്പ് വരുത്തണം. ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം ലഭ്യമാക്കണം.

പൊതുപരിപാടികള്‍ നടക്കുന്ന പ്രദേശങ്ങളിലെ ഹെല്‍ത്ത് സെന്ററുകള്‍, സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ എന്നിവ അടിയന്തര ചികിത്സക്കുള്ള തയാറെടുപ്പുകള്‍ നട ത്തണം. സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ പ്രശ്നങ്ങളുമായി കൂടു തല്‍ ആളുകള്‍ എത്തിയാലും ചികിത്സ ഉറപ്പാക്കാന്‍ സാധിക്കണം. ആംബുലന്‍സുകള്‍ സജ്ജീകരിച്ച് നിര്‍ത്തണം. വലിയ പരിപാടികള്‍ നടക്കുന്ന ഇടങ്ങളില്‍ ജനങ്ങള്‍ക്ക് പ്ര ഥമ ശുശ്രൂഷ നല്‍കാനുള്ള സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!