മണ്ണാര്‍ക്കാട്: ജൂണ്‍ മാസം അവസാനത്തോടെ കേരളത്തിലെ ആദ്യത്തെ 15 വില്ലേജു കളില്‍ ‘എന്റെ ഭൂമി’ എന്ന പേരില്‍ ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ സംവിധാനം നിലവില്‍ വരുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ അറിയിച്ചു. ഭൂമി രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് തന്നെ ഭൂമിയുടെ പോക്ക് വരവും ലൊക്കേഷനും സ്‌കെച്ചും അറി യാന്‍ കഴിയുന്ന വിധത്തില്‍ രജിസ്‌ട്രേഷന്‍, റവന്യൂ, സര്‍വേ വകുപ്പിന്റെ പോര്‍ട്ടലുക ളായ പേളും, റെലീസും, ഇ മാപ്പും ഒത്തുചേര്‍ന്നാണ് ‘എന്റെ ഭൂമി’ എന്ന പേരില്‍ ഇന്റ ഗ്രേറ്റഡ് പോര്‍ട്ടല്‍ സംവിധാനം വരുന്നത്. ജൂണ്‍ മാസത്തില്‍ തന്നെ കോഴിക്കോട് തി ക്കോടി വില്ലേജില്‍ മൂന്ന് പോര്‍ട്ടലുകളെയും ബന്ധപ്പെടുത്തുന്ന ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ നിലവില്‍ വരുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 94 ലക്ഷം കുടുംബങ്ങളിലെ ഒരു അംഗത്തെയെങ്കിലും വകുപ്പിന്റെ സേവനങ്ങള്‍ ഡിജിറ്റലായി സ്വീകരിക്കാന്‍ പര്യാ പ്തരാക്കുന്ന തരത്തില്‍ റവന്യൂ ഇ സാക്ഷരത നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!