അലനല്ലൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപകന്‍ മരി ച്ചു.തെങ്കര ചേറുംകുളം എഎല്‍പി സ്‌കൂള്‍ അധ്യാപകനായ ഷൊര്‍ണൂര്‍ കല്ലിപ്പാടം വടു വന്‍കളത്തില്‍ സേതുമാധവന്റെ മകന്‍ വികെ പ്രശാന്തനാണ് (49) മരിച്ചത്.

കഴിഞ്ഞ ഡിസംബറില്‍ കുമരംപുത്തൂര്‍ ജംഗ്ഷനില്‍ വെച്ചുണ്ടായ അപകടത്തിലാണ് പ്രശാന്തന് പരിക്കേറ്റത്.വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് കൊച്ചിയിലെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഇവിടെ ചികി ത്സയില്‍ തുടരുന്നതിനിടെ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മരണം സംഭവിച്ചത്. ഷൊര്‍ണൂര്‍ സ്വദേശിയായ പ്രശാന്തന്‍ മാസ്റ്റര്‍ വര്‍ഷങ്ങളായി അലനല്ലൂരിലാണ് താമസം.

മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച ചേറുംകുളം എഎല്‍പി സ്‌കൂളിലും അ ലനല്ലൂരിലെ വീട്ടിലും പൊതുദര്‍ശനത്തിന് വെയ്ക്കും.സംസ്‌കാരം ഉച്ചയ്ക്ക് 1.30ന് ഐ വര്‍മഠത്തില്‍.അമ്മ: കാര്‍ത്ത്യായനി ദേവി.ഭാര്യ: സുനിത (അലനല്ലൂര്‍ കണ്ണത്ത് വീട്). മക്കള്‍: വിഷ്ണു (ഫാര്‍മസിസ്റ്റ്,ദുബായ്),ലക്ഷ്മി കാര്‍ത്തിക (വിദ്യാര്‍ത്ഥിനി)

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!