തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ഫോട്ടോഗ്രഫി മത്സരത്തിൽ ഏപ്രിൽ 25  വൈകിട്ട് 5 വരെ എൻട്രികൾ സ്വീകരിക്കും.  ‘വികസനം,  ക്ഷേമം – സന്തോഷക്കാഴ്ചകൾ’ ആണ് വിഷയം. https://forms.gle/Cp6CkmCDGbidpgf96 എന്ന ലിങ്ക് മുഖേന എൻട്രി നൽകാം.

ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 25,000 രൂപ, 15,000 രൂപ, 10,000 രൂപ വീതം സമ്മാനം ലഭിക്കും. പത്തു പേർക്ക് പ്രോത്സാഹന സമ്മാനമായി സർട്ടിഫിക്കറ്റുകൾ നൽകും.  ഒരാ ൾക്ക് 10 എം.ബിക്ക് മുകളിലുള്ള മൂന്നു എൻട്രികൾ വരെ അയയ്ക്കാം. നിലവാരമില്ലാ ത്ത  ഫോട്ടോകൾ പരിഗണിക്കില്ല. ഡിജിറ്റൽ ക്യാമറയിൽ പകർത്തിയ ഫോട്ടോകൾ മാത്രമാണ് പരിഗണിക്കുക.

മാധ്യമസ്ഥാപനങ്ങളിൽ ഫോട്ടോഗ്രാഫറായി ജോലിചെയ്യുന്നവർക്കും പ്രൊഫഷണ ൽ, അമച്വർ  ഫോട്ടോഗ്രാഫർമാർക്കും  അപേക്ഷിക്കാം. കൃത്രിമ  ഫോട്ടോകൾ സ്വീ കരിക്കില്ല. ഫോട്ടോകളിൽ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള എഡിറ്റിംഗ് പാടില്ല. എന്നാൽ ക്രോപ്പിങ്, നിറവ്യതിയാനം എന്നിവ യഥാർത്ഥ ഫോട്ടോയുടെ ആധി കാരികതയും വിശ്വാസ്യതയും ഹനിക്കാതെ നടത്താം. ഓരോ  ഫോട്ടോയ്ക്കും അനു യോജ്യമായ ശീർഷകവും  ഫോട്ടോയെ സംബന്ധിക്കുന്ന സാഹചര്യം, സ്ഥലം എന്നിവ യും നൽകണം. മത്സരത്തിന് ലഭിക്കുന്ന  ഫോട്ടോകൾ പി. ആർ. ഡിക്ക് നിയന്ത്രണവി ധേയമായി ഉപയോഗിക്കാൻ അവകാശമുണ്ടായിക്കും. അവാർഡുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെതായിരിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!