അഗളി: അട്ടപ്പാടി പാടവയല്‍ പൊട്ടിക്കല്‍ വനമേഖലയില്‍ നിന്നും 65 ലിറ്റര്‍ ചാരായവും 450 ലിറ്റര്‍ വാഷും പിടികൂടി.അഗളി റോഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ ശ്രീനിവാ സനും സംഘവും ചേര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് ചാരായവും വാഷും കണ്ടെത്തിയത്.

പൊട്ടിക്കല്‍ ഊരില്‍ നിന്നും ഒന്നര കിലോ മീറ്റര്‍ വടക്കുമാറി സ്ഥിതി ചെയ്യുന്ന വനപ്ര ദേശത്ത് രണ്ടിടങ്ങളിലാണ് എക്‌സൈസ് സംഘം തിരച്ചില്‍ നടത്തിയത്.നീര്‍ച്ചാലിന് സമീപത്ത് 300 ലിറ്റര്‍ കൊള്ളുന്ന ഒരു ബാരലിലും 100 ലിറ്റര്‍ കൊള്ളുന്ന ബാരലിലും 50 ലിറ്റര്‍ കൊള്ളുന്ന ബാരലിലുമായാണ് വാഷ് സൂക്ഷിച്ചിരുന്നത്.സമീപത്ത് നിന്നും പ്ലാസ്റ്റി ക് കന്നാസില്‍ സൂക്ഷിച്ചിരുനന ചാരായവും കണ്ടെത്തി.പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നും നിന്നും പ്ലാസ്റ്റിക്ക് കന്നാസില്‍ സൂക്ഷിച്ചിരുന്ന 25 ലിറ്റര്‍ ചാരായവും മറ്റൊരു പ്ലാസ്റ്റിക് കന്നാസില്‍ സൂക്ഷിച്ചിരുന്ന 15 ലിറ്റര്‍ ചാരായവും കണ്ടെത്തി.

സംഭവത്തില്‍ എക്‌സൈസ് അബ്കാരി നിയമപ്രകാരം കേസെടുത്തു.പ്രതിയെ കുറിച്ച് അന്വേഷിച്ചു വരുന്നതായി എക്‌സൈസ് അറിയിച്ചു.പ്രിവന്റീവ് ഓഫീസര്‍ ജെ ആര്‍ അജിത്ത്,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആര്‍ പ്രദീപ്,എ കെ രജീഷ്,വി പ്രേം കുമാര്‍,വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഉമാ രാജേശ്വരി തുടങ്ങിയവരും പരി ശോധനയില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!