പാലക്കാട്: പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ റേഷന്‍ കടകളില്‍ നേരിട്ടത്തി റേഷന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് വീടുകളില്‍ റേഷന്‍ നേരി ട്ടെത്തിക്കുന്ന ഒപ്പം പദ്ധതിക്ക് പാലക്കാട് താലൂക്കില്‍ തുടക്കമായി. കിടപ്പുരോഗികളും അവശത അനുഭവിക്കുന്നവര്‍ക്കും പദ്ധതി സഹായകരമാകും. സേവന സന്നദ്ധരായ ഓട്ടോ തൊഴിലാളികളുടെ സഹകരണത്തോടെ സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ കാര്‍ ഡ് ഉടമകളുടെ വീടുകളില്‍ എത്തിച്ചു കൊടുക്കുന്നതാണ് ഒപ്പം പദ്ധതി. താലൂക്ക് തല ഉദ്ഘാടനം പൊല്‍പ്പുള്ളി പഞ്ചായത്തിലെ എ.ആര്‍.ഡി 88 പരിസരത്ത് പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലഗംഗാധരന്‍ നിര്‍വഹിച്ചു. പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസര്‍ ജെ.എസ് ഗോകുല്‍ ദാസ്, പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുബ്രഹ്മണ്യന്‍ അഞ്ചാം വാര്‍ഡംഗം ബീന, സുജിത് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!