മണ്ണാര്‍ക്കാട്: കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരന്റെ പക്കല്‍ നിന്നും നഷ്ടപ്പെട്ട അരലക്ഷത്തോളം രൂപ ഡിപ്പോയില്‍ ഏല്‍പ്പിച്ച് കണ്ടക്ടറും ഡ്രൈവറും മാതൃകയായി. കെഎസ്ആര്‍ടിസി മണ്ണാര്‍ക്കാട് സബ് ഡിപ്പോയിലെ കണ്ടക്ടര്‍ ചേറുംകുളം പടിഞ്ഞാറ ന്‍ കുന്ന് വീട്ടില്‍ കെ മുകേഷ് (35) ഡ്രൈവര്‍ കോട്ടോപ്പാടം മാളിക്കുന്ന് കണക്കഞ്ചേരി വീട്ടില്‍ ഷറഫുദ്ദീന്‍ (43) എന്നിവരാണ് നന്‍മയുടെ പാതയില്‍ സഞ്ചരിച്ച ആ ജീവനക്കാ ര്‍. വിഷു ദിവസമായിരുന്നു സംഭവം.ആനക്കട്ടിയില്‍ നിന്നും മണ്ണാര്‍ക്കാട് ഡിപ്പോയി ലേക്ക് രാത്രി എട്ട് മണിയോടെ എത്തിച്ചേര്‍ന്ന ബസിലാണ് യാത്രക്കാരന്‍ പണമടങ്ങിയ കവര്‍ മറന്ന് വെച്ചത്.നാല്‍പ്പതോളം യാത്രക്കാരുണ്ടായിരുന്നു.എല്ലാവരും ഇറങ്ങിയ ശേഷം പതിവു പോലെ ബസിനകത്ത് പരിശോധന നടത്തുമ്പോഴാണ് കണ്ടക്ടര്‍ സീറ്റിന് സമീപത്തെ സീറ്റിനടിയില്‍ ഒരു മടക്കി വെച്ച നിലയില്‍ കവര്‍ കിടക്കുന്നത് മുകേഷി ന്റെ ശ്രദ്ധയില്‍പെട്ടത്.പരിശോധിച്ചപ്പോള്‍ പണമാണെന്ന് മനസ്സിലായി.ഉടന്‍ തന്നെ മുകേഷും ഷറഫുദ്ദീനും ചേര്‍ന്ന് പണം ഡിപ്പോയില്‍ ഏല്‍പ്പിക്കുകയായിരുന്നു.ആരും അന്വേഷിച്ച് വരാത്തതിനെ പണം ജില്ലാ ഡിപ്പോയിലേക്ക് കൈമാറി.നഷ്ടപ്പെട്ടയാള്‍ തെളിവു സഹിതം സമീപിച്ചാല്‍ പണം ലഭ്യമാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!