അലനല്ലൂര്‍: വിശുദ്ധ റമദാനില്‍ അപൂര്‍വമായി മാത്രം ലഭിക്കുന്ന അഞ്ചാമത്തെ വെള്ളി യാഴ്ചയുടെ പുണ്യം നുകര്‍ന്ന് വിശ്വാസികള്‍ പള്ളികള്‍ ഒത്തുചേര്‍ന്നു.ഇന്നലെ മാസം കാണാത്തതുകൊണ്ടാണ് വിശ്വാസികള്‍ക്ക് റമസാനില്‍ അഞ്ചാമത്തെ ജുമുഅയും ലഭിച്ചത്.സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് പേരാണ് അവസാനത്തെ വെള്ളിയാഴ്ചയ്ക്ക് സാക്ഷികള്‍ ആവാന്‍ പള്ളികളില്‍ എത്തിയത്.കോട്ടപ്പള്ള ദാറുല്‍ ഖുര്‍ആന്‍ മസ്ജിദില്‍ നടന്ന ജുമുഅ നമസ്‌കാരത്തിന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈ സേഷന്‍ ജില്ലാ പ്രസിഡണ്ട് ഹംസക്കുട്ടി സലഫി നേതൃത്വം നല്‍കി.റമദാന്‍ പൂര്‍ത്തി യാവുന്നതിനു മുന്‍പായി ത്തന്നെ മഹല്ലുകളില്‍ സംഘടിതമായി ഫിത്ര്‍ സകാത്ത് വിതരണം ചെയ്തു.നാളെ രാവിലെ ഏഴിന് കോട്ടപ്പള്ള തിയേറ്റര്‍ ഗ്രൗണ്ടില്‍ സംഘടി പ്പിക്കുന്ന വിസ്ഡം ഈദ് ഗാഹിന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി നേതൃത്വം നല്‍കും.