അഗളി: വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാലം ആഘോഷമാക്കാന്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന വികസനോത്സവം പരിപാടിക്ക് അട്ടപ്പാടിയില്‍ തുടക്കമായി. വിദ്യാര്‍ത്ഥികളുടെ മാനസിക ശാരീരിക വൈജ്ഞാനിക വികാസം ലക്ഷ്യമാക്കിയാണ് പട്ടികവര്‍ഗ്ഗ വികസന മേഖലകളില്‍ വികസനോത്സവം സംഘടിപ്പിക്കുന്നത്. 14 ന് ആ രംഭിച്ച വികസനോത്സവം ഈ മാസം അവസാനം വരെ തുടരും. എല്‍.പി തലം മുതല്‍ കോളെജ് വിദ്യാര്‍ത്ഥികളെ വരെ ഉള്‍പെടുത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്വിസ്, ഹാന്‍ഡ് റൈറ്റിങ് മത്സരങ്ങള്‍, ബോധവത്ക്കരണ ക്ലാസുകള്‍, കരിയര്‍ ഗൈഡ ന്‍സ്, ശുചിത്വമിഷന്‍ മുഖേനയുള്ള പ്രത്യേക പരിപാടികള്‍, ഗോത്ര കലകളെ പരിപോ ഷിപ്പിക്കല്‍, കായികശേഷി വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ പരിശീലനങ്ങള്‍ തുട ങ്ങി പാഠ്യപാഠ്യേതര വിഷയങ്ങളില്‍ വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഊരുകള്‍ കേന്ദ്രീകരിച്ച് സാമൂഹിക പഠനമുറികള്‍, അങ്കണവാടികള്‍, പൊതുഇടങ്ങള്‍ എന്നിവിടങ്ങിലാണ് വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഊരുകളില്‍ വൈകിട്ട് മൂന്ന് മുതല്‍ ഏഴ് വരെയാണ് പരിപാടി. പ്രദേശത്തെ പഞ്ചായ ത്തംഗങ്ങള്‍, ഊരു മൂപ്പന്‍, കുടുംബശ്രീ അനിമേറ്റമാര്‍, സാമൂഹ്യ പഠനമുറികളിലെ ഫെസിലിറ്റേറ്റര്‍മാര്‍ അങ്കണവാടി ടീച്ചര്‍മാര്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയോടനുബന്ധിച്ച് ഊരുകളിലെ മുതിര്‍ന്ന വയോജനങ്ങളെ ആദരിക്കല്‍, കിടപ്പുരോഗികള്‍, അംഗപരി മിതര്‍ എന്നിവരുടെ ഭവന സന്ദര്‍ശനം, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് മുഖേനയുള്ള ഹെല്‍ത്ത് ക്യാമ്പുകള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.