കോട്ടോപ്പാടം: കെട്ടിടനികുതി, പെര്‍മിറ്റ്, അപേക്ഷ ഫീസുകള്‍ വര്‍ദ്ധിപ്പിച്ച് പൊതുജന ങ്ങളെ പ്രയാസപ്പെടുത്തിയുള്ള വരുമാനം ഗ്രാമ പഞ്ചായത്തിന് ആവശ്യമില്ലെന്ന്
കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സി.കെ സുബൈര്‍ അവതരിപ്പിച്ച പ്രമേയം അടിസ്ഥാനപ്പെടുത്തിയാണ് പഞ്ചായത്ത് കമ്മറ്റി തീരുമാനം.കെട്ടിട നിര്‍മ്മാണ അനുമതിക്കുള്ള ഫീസ് ലേ ഔട്ട് അനുമതിക്കുള്ള ഫീസ്, കെട്ടിട നികുതി എന്നിവ 20 ഇരട്ടിയോളം വര്‍ദ്ധിപ്പിച്ചതിനെതിരെ ഗ്രാമ പഞ്ചാ യത്ത് പ്രമേയം പാസ്സാക്കി.സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ നിലവിലെ വര്‍ദ്ധനവ് കോട്ടോപ്പാടംഗ്രാമ പഞ്ചായത്തില്‍ ഒഴിവാക്കുമെന്നും ഭരണസമിതി അറിയിച്ചു. കെട്ടിട നികുതി വര്‍ദ്ധിപ്പിച്ചപ്പോള്‍ നിരക്ക് നിശ്ചയിക്കുന്നതിനുള്ള അധികാരം ഗ്രാമ പഞ്ചായ ത്തിനായിരുന്നത് കൊണ്ട് വ്യത്യസ്ത നികുതി നിരക്കാണ് നിലവില്‍ ഉള്ളത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇപ്പോഴത്തെ നികുതി വര്‍ദ്ധനവില്‍ ഇളവ് വരുത്തുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.ജനം എല്ലാ മേഖലകളിലും പൊറുതിമുട്ടിയ ഈ സാഹചര്യത്തില്‍ വര്‍ദ്ധിപ്പിച്ച കെട്ടിട അനുമതി ഫീസിലും നികുതിയിലും ഇളവ് വരു ത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍ക്കുന്ന പക്ഷം ഏപ്രില്‍ മുതലുള്ള വിവിധ ഫീസ് വര്‍ദ്ധ നവ് ഗ്രാമപഞ്ചായത്ത് ഒഴിവാക്കുന്നതാണെന്നും പ്രസിഡന്റ് അക്കര ജസീന അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!