മണ്ണാര്‍ക്കാട്: വെയിലിലും കൂടുതല്‍ ചൂടുള്ളിടത്തും കളിക്കുകയോ ജോലി ചെയ്യുക യോ ചെയ്തശേഷം ശരീരത്തിന് അസാധാരണമായ ചൂട് തോന്നുന്നത് സൂര്യതാപത്തി ന്റെ ലക്ഷണമാകാം എന്നുള്ളതിനാല്‍ ഉടന്‍ ധാരാളം വെള്ളം കുടിക്കുകയും, വിശ്ര മിക്കുകയും സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ ഉപദേശം തേടുകയും വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത അറിയിച്ചു.ബുധനാഴ്ച ജില്ലയിലെ ഉയര് ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുള്ളതായി കേന്ദ്രകാലാ വസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.