മണ്ണാര്‍ക്കാട്: കര്‍ഷകനെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തെങ്കര മേലാമുറി കൊല്ലംപുറത്ത് വേലായുധന്റെ മകന്‍ ഉണ്ണിക്കണ്ണന്‍ (48) ആണ് മരി ച്ചത്.പ്രശ്‌നം കൃത്യമായി അറിയില്ലെന്നും എന്നാല്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്കായി വീടും ഭൂമിയും നഷ്ടപ്പെടുന്നതു മൂലമുള്ള പ്രയാസം ഉണ്ണിക്കണ്ണനെ അലട്ടിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.റബ്ബര്‍,കവുങ്ങ് കൃഷി നടത്തുന്നതോടൊപ്പം ഇടയ്ക്ക് വെല്‍ഡിംഗ് ജോലിക്കും ഉണ്ണിക്കണ്ണന്‍ പോകാറുണ്ട്.അടുത്തിടെയാണ് പുതിയ വീട് വെച്ചത്. പ്രായമാ യ അമ്മയും ഭാര്യയും രണ്ട് മക്കളുമൊത്താണ് ഈ വീട്ടില്‍ താമസം.വിഷു പ്രമാണിച്ച് മക്കള്‍ ഇരുവരും പരുത്തിപ്പുള്ളിയിലുള്ള അമ്മ വീട്ടില്‍ വിരുന്നിന് പോയിരിക്കുക യായിരുന്നു.ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് ഉണ്ണിക്കണ്ണന്‍ ഉറങ്ങാന്‍ കിടന്നത്. എന്നാല്‍ ബുധനാഴ്ച പുലര്‍ച്ചെ നാല് മണി മുതല്‍ ഇയാളെ കാണാതാവുകയായിരുന്നു. ഭാര്യ വിവരം സഹോദരങ്ങളെ അറിയിച്ചു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അടുക്കളയില്‍ ഉണ്ണിക്കണ്ണനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.മണ്ണാര്‍ക്കാട് പോലീ സ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.ഭാര്യ: കുമാരി.മക്കള്‍: അരുണ്‍, ഉണ്ണിമായ.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!