മണ്ണാര്‍ക്കാട് : താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിലെ രക്തക്ഷാമം പരിഹരിക്കുന്ന തിനായി നടത്തിയ രാത്രികാല രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.ബ്ലഡ് ഡോണേഴ്സ് കേരള മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റിയും സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ഇരുപതോളം പേര് രക്തദാനം നടത്തി യതായി സേവ് ബിഡികെ ഭാരവാഹി അസ്ലം അച്ചു അറിയിച്ചു.താലൂക്ക് ആശുത്രി ബ്ലഡ് ബാങ്കില്‍ ഇതാദ്യമായാണ് രാത്രികാല രക്തദാന ക്യാമ്പ് നടത്തുന്നത്.ദീപിക,എം ആഷിദ്,സന്തോഷ്,ഷഫീക്ക്,അബുറജ,കവിത,ഷഫീക്ക് കുട്ടി,ഹസനത്ത് എന്നിവര്‍ നേതൃത്വം നല്കി.