പാലക്കാട്: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരു ടെ നേതൃത്വത്തില്‍ നടക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക്തല പരാതി പരിഹാര അദാലത്തിന്റെ അവലോകന യോഗം തദ്ദേശസ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. നിലവില്‍ 1712 പരാതികള്‍ ലഭിച്ചതായും 1218 പരാതികള്‍ വിവിധ വകുപ്പുകളിലേക്കും താലൂക്കുകളിലേക്കും നടപടികള്‍ സ്വീകരിക്കുന്നതിന് നല്‍കിയതായും യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര പറഞ്ഞു. അവധി ദിവസങ്ങളായ ഇന്നും 15 നും താലൂ ക്കുകളില്‍ അപേക്ഷകള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലാ തലത്തി ലും താലൂക്ക്തലത്തിലും പരാതികള്‍ പരിശോധിക്കാന്‍ മോണിറ്ററിങ് സെല്ലുകള്‍ രൂപീ കരിച്ചിട്ടുണ്ട്.

അപേക്ഷകള്‍ ഏപ്രില്‍ 15 വരെ; അവധി ദിവസങ്ങളിലും നല്‍കാം

പൊതുജനങ്ങള്‍ക്കv www.karuthal.kerala.gov.in ലും, അക്ഷയ സെന്റര്‍, താലൂക്ക് ഓഫീസു കളിലും പരാതികള്‍ നല്‍കാം. ഏപ്രില്‍ 15 വരെയുള്ള അവധി ദിവസങ്ങളില്‍ താലൂക്ക് ഓഫീസുകളില്‍ നേരിട്ടും പരാതി സ്വീകരിക്കും.വിവിധ സ്‌കോളര്‍ഷിപ്പുകള്‍, വളര്‍ ത്തു മൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം /സഹായം, കൃഷി നാശത്തിനുള്ള സഹായങ്ങള്‍, കാര്‍ഷികവിളകളുടെ സംഭരണവും വിതരണവും വിള ഇന്‍ഷുറന്‍സ്, ഭക്ഷ്യസുരക്ഷ യുമായി ബന്ധപ്പെട്ട പരാതികള്‍, ശാരീരിക, ബുദ്ധി, മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നി ന്നുള്ള ആനുകൂല്യങ്ങള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനു കൂല്യങ്ങള്‍, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി, വയോജന സംരക്ഷണം എന്നീ വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാം.

അവലോകന യോഗം 17 ന്

‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തിലേക്ക് ഏപ്രില്‍ 15 വരെ അപേ ക്ഷ/പരാതികള്‍ നല്‍കാം. തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ മെയ് 15 ന് പാലക്കാട്, 16 ന് ചിറ്റൂര്‍, 18 ന് ആലത്തൂര്‍, 22 ന് ഒറ്റപ്പാലം, 23 ന് മണ്ണാര്‍ക്കാട്, 25 ന് പട്ടാമ്പി, 26 ന് അട്ടപ്പാടി എന്നിവിടങ്ങളിലാണ് അദാലത്ത് നടക്കുക.ഏപ്രില്‍ 15 വരെ ലഭിക്കുന്ന അപേക്ഷ/പരാതികളുമായി ബന്ധപ്പെട്ട് ജില്ലാതല ഓഫീസര്‍മാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ചുള്ള അവലോകനയോഗം ഏപ്രില്‍ 17 ന് ഉച്ചയ്ക്ക് 2.30 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ എല്ലാ ജില്ലാതല വകുപ്പ് മേധാവികളും താലൂക്ക് തഹസില്‍ദാര്‍മാരും പങ്കെടുക്കണം. ഫോണ്‍: 0491 2505611.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകള്‍ക്ക് ലഭിച്ച പരാതികള്‍ സംബന്ധിച്ച് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. യോഗത്തില്‍ എം.ഡി.എം കെ. മണികണ്ഠന്‍, ആര്‍.ഡി.ഒ ഡി. അമൃതവല്ലി, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!