മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് വ്യാപകമായി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന സഹച ര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ അടിയന്തരമായ ഇടപെടല്‍ ഉണ്ടാകണമെന്ന് മുസ്ലീം ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം ഭാരവാഹി യോഗം ആവശ്യപ്പെട്ടു. ബാങ്ക് അക്കൗണ്ടുകള്‍ വ്യാപകമായി മരവിപ്പിക്കപ്പെടുന്ന സാഹചര്യം പൊതുജനങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയ സാഹചര്യത്തിലാണ് ആവശ്യമുന്നയിച്ചത്.എം.പി, എം.എല്‍.എമാര്‍ വിഷയത്തില്‍ ഇടപെടണം.വ്യാപാര സമൂഹത്തെയും സാധാരണക്കാരെയും ബാധിക്കുന്ന പ്രശ്‌ന ത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹുസൈന്‍ കോളശ്ശേരി, ട്രഷറര്‍ കെ.ആലിപ്പു ഹാജി, വൈസ് പ്രസി ഡന്റുമാരായ കെ.ടി ഹംസപ്പ, മുഹമ്മദലി അന്‍സാരി, തച്ചംമ്പറ്റ ഹംസ, ഒ.ചേക്കു മാസ്റ്റ ര്‍, സെക്രട്ടറിമാരായ റഷീദ് മുത്തനില്‍, ഹുസൈന്‍ കളത്തില്‍, കെ.ടി അബ്ദുള്ള, മജീദ് തെങ്കര തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!