കോങ്ങാട്: വീട്ടുമുറ്റത്തെ കിണറില്‍ വീണ ആടിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടു ത്തി.പുലാപ്പറ്റ കുണ്ടോട്ടില്‍ കൃഷ്ണകുമാരിയുടെ വീട്ടുമുറ്റത്തെ വീട്ടിലാണ് ആട് വീ ണത്.വിവരമറിയിച്ച പ്രകാരം കോങ്ങാട് അഗ്നിരക്ഷാ നിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്റ് റെസ്ക്യു ഓഫീസര്‍ ജയരാജന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെ ത്തി.ഫയര്‍ ആന്റ് റെസ്ക്യു ഓഫീസര്‍ സി രാഹുല്‍ രക്ഷാവലയുമായി കിണറിലിറ ങ്ങി ആടിനെ കരയ്ക്ക് കയറ്റി.മറ്റ് സേനാംഗങ്ങളും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തി ല്‍ പങ്കാളികളായി.ആടിന് കാര്യമായ പരിക്കുകളില്ല.