തിരുവന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളോടനുബന്ധിച്ച് അധ്യാപക രക്ഷാകര്‍ത്തൃ സമിതിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന അംഗീകൃത പ്രീ-പ്രൈമറി വിഭാഗത്തിലെ അധ്യാപകര്‍ക്കും ആയമാര്‍ക്കും 2023 മാര്‍ച്ച് മാസത്തെ പ്രതി മാസ ഓണറേറിയം ഏപ്രില്‍ 11ന് എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും വിതരണം ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് അനുവദിച്ച തുക ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മുഖാന്തിരം അതാത് ജീവനക്കാര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 2022-23 അധ്യയന വര്‍ഷത്തെ ഓണറേറിയം ഇനത്തിലുള്ള മുഴുവന്‍ തുകയും ലഭ്യമാക്കി കഴിഞ്ഞിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!