പാലക്കാട്: എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനത്തിന് മുന്നോ ടിയായി കരിങ്കാളിയാട്ടം, പഞ്ചവാദ്യം, കളരിപ്പയറ്റ് അകമ്പടിയോടെ വിപുലമായി വിളം ബര ഘോഷയാത്ര സംഘടിപ്പിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നേതൃ ത്വത്തിൽ സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തു നിന്നുമാണ് വിളംബര ഘോഷയാത്ര ആരംഭിച്ചത്.

താളവാദ്യത്തോടെ നിരവധി പേര്‍ അണിനിരന്ന ഘോഷയാത്രയുടെ മുന്നോടിയായി പാലക്കാട് ഗവ വിക്ടോറിയ കോളെജിന് മുന്നിൽ നിന്ന് ആരംഭിച്ച സൈക്കിൾ റാലിയുടെയും റോളർ സ്‌കേറ്റിങ്ങിന്റെയും ഉദ്ഘാടനം ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര ബലൂൺ പറത്തി നിർവഹിച്ചു.

ജില്ലാ റോളര്‍ സ്‌കേറ്റിങ് അസോസിയേഷനില്‍ നിന്നുള്ള റോളര്‍ സ്‌കേറ്റിങ് സംഘം, ജില്ലാ സൈക്കിളിങ് അസോസിയേഷന്‍, ജില്ലാ സൈക്കിള്‍ പോളോ അസോസിയേഷന്‍ അംഗങ്ങൾ പങ്കെടുത്ത സൈക്കിള്‍ റാലി, നെൽക്കറ്റകളുമായി കർഷകർ, അട്ടപ്പാടി ഗോത്ര കലാമണ്ഡലം സംഘം, ആർ.എൻ ആർട്സ് ഹബ്ബ്‌ സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസര ത്ത്‌ വെച്ച് വിളംബര ഘോഷയാത്രയിൽ അണിചേർന്നു.

എം.എൽ.എമാരായ എ. പ്രഭാകരൻ, അഡ്വ.കെ. ശാന്തകുമാരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ. ഉണ്ണികൃഷ്ണൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!