പാലക്കാട്: സംസ്ഥാനം അതീവ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നുവെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈ സ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേള ഉദ്ഘാടനത്തിന് അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സം സ്ഥാനത്തിന് 40,000 കോടിയോളം രൂപ നികുതി നഷ്ടം നേരിടേണ്ടി വന്ന സാഹചര്യത്തി ലും 23,000 കോടി രൂപ തനത് വരുമാനം വര്‍ധിപ്പിക്കാനായി. സംസ്ഥാനം നേരിട്ട നികുതി നഷ്ടം സാമ്പത്തിക ഞെരുക്കം സൃഷ്ടിച്ചെങ്കിലും തനത് വരുമാനം വര്‍ധിപ്പിക്കാനായത് പ്രതിസന്ധി സൃഷ്ടിക്കാതെ നിലനിര്‍ത്തി. ഇത്തരം ഞെരുക്കം ഇല്ലായിരുന്നെങ്കില്‍ സംസ്ഥാനം വികസനക്കുതിപ്പില്‍ കൂടുതല്‍ മികവുറ്റതായെനെയെന്നും അദ്ദേഹം പറഞ്ഞു.

2024 ഓടെ സമ്പൂര്‍ണ മാലിന്യ സംസ്‌കരണ വിമുക്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുക ലക്ഷ്യമാക്കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇത് അസാധ്യമായ കാര്യമല്ല. മറ്റൊരു ബ്രഹ്മപുരം പ്രതിസന്ധി സൃഷ്ടിക്കപ്പെടാതിരിക്കാന്‍ നമ്മള്‍ ഓരോരുത്തരും മാലിന്യ സംസ്‌കരണം സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുക്കണം. ജനപങ്കാളിത്ത ത്തോടെ മാത്രമേ മാലിന്യമുക്ത സംസ്ഥാനം സൃഷ്ടിക്കാനാകൂ. ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിച്ച് അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ സേനാംഗ ങ്ങള്‍ക്ക് യൂസര്‍ ഫീ നല്‍കി കൈമാറാന്‍ ജനങ്ങള്‍ തയ്യാറാകണം. യൂസര്‍ ഫീ നല്‍കു ന്നതില്‍ വിമുഖത കാണിക്കരുത്. നവകേരളത്തെ വൃത്തിയുള്ള മാലിന്യമുക്ത സം സ്ഥാനമാക്കി മാറ്റാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.

ആലത്തൂര്‍ കൃഷി ഓഫീസ് ഫാമില്‍ നിന്നുള്ള പച്ചക്കറി വിത്തുകള്‍ നല്‍കിയാണ് മന്ത്രിമാരെ സ്വീകരിച്ചത്. പരിപാടിയില്‍ എം.എല്‍.എമാരായ എ. പ്രഭാകരന്‍, അഡ്വ. കെ. ശാന്തകുമാരി, അഡ്വ. കെ. പ്രേംകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോള്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ്, എ.ഡി.എം കെ. മണികണ്ഠന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!