മണ്ണാര്‍ക്കാട്: എസ് എഫ് ഐ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ ക്കാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ ചരിത്ര സദസ്സ് സംഘടിപ്പിച്ചു.എന്‍സിഇആര്‍ടിപാഠപു സ്തകങ്ങള്‍ കാവിവത്കരിക്കുന്ന സംഘപരിവാര്‍ അജണ്ട ചെറുക്കുക, രാജ്യത്തി ന്റെ ചരിത്രത്തെ അപനിര്‍മിക്കാനുള്ള ആര്‍എസ്എസ് അജണ്ട തിരിച്ചറിയുക തുടങ്ങി യ മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ചരിത്ര സദസ്സ്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഷാദുലി ഉദ്ഘാടനം ചെയ്തു.ഏരിയ വൈസ് പ്രസിഡന്റ് വിഷ്ണു അധ്യക്ഷനായി.ജില്ലാ കമ്മിറ്റി അംഗം ഹരി അഭിവാദ്യം ചെയ്ത് സംസാരിച്ചു.ഏരിയ സെക്രട്ടറി ഫായിസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ബിജേഷ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!