മണ്ണാര്‍ക്കാട്:നഗരസഭ പിഎംഎവൈ ലൈഫ് മിഷന്‍ ഗുണഭോക്താ ക്കളുടെ കുടുംബ സംഗമവും പിഎംഎവൈ ഗുണഭോക്താക്കളുടെ ജീവിത സാഹചര്യങ്ങളില്‍ മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ അംഗീകാര്‍ കാമ്പയിനിന്റെ സമാ പനവും വിജയ് ജ്യോതി ഓഡിറ്റോറിയത്തില്‍ നടന്നു. അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടന ം ചെയ്തു.നഗരസഭ ചെയര്‍പേഴ്‌സ ണ്‍ എംകെ സുബൈദ അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ ടി ആര്‍ സെബാസ്റ്റ്യന്‍,സിപി പുഷ്പാനന്ദ്,മുനീറ തുടങ്ങിയവര്‍ സംസാരിച്ചു. ഗുണഭോക്താക്കള്‍ക്കായി കുടുംബശ്രീ,സിവില്‍ സപ്ലൈസ്, സാമൂ ഹ്യ നീതി വകുപ്പ്,സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍,ഭാരത് ഗ്യാസ് ഏജന്‍സി,വ്യവസായ വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളുടെ സ്റ്റാളുകളില്‍ സംഘടിപ്പിച്ച അദാലത്തില്‍ നിരവധി പേര്‍ പങ്കെടു ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!