തച്ചനാട്ടുകര: പഞ്ചായത്തിലെ ചെത്തല്ലൂര്‍ തെക്കുമുറി റോഡിലെ അവശേഷിക്കുന്ന തകര്‍ന്നു കിടക്കുന്ന ഭാഗം നന്നാക്കാനുള്ള പണി കള്‍ക്ക് തുടക്കമായി.മെയിന്‍ റോഡിലെ വളം ഡിപ്പോ മുതല്‍ അമ്പ ലത്ത് പടി റോഡ് വരെ ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോണ്‍ ക്രീറ്റ് ചെയ്തിട്ടുണ്ട്.തെക്കുംമുറി മുതല്‍ മുതല്‍ കല്ലുപാലം കയറ്റം വരെയും റോഡ് ടാറിങ് ചെയ്തിട്ടുമുണ്ട്.ബാക്കി വരുന്ന ഏതാനും ഭാഗം റോഡാണ് വന്‍ കഴികള്‍ രൂപപ്പെട്ട് ഇരുചക്രവാഹനം പോലും പോകാന്‍ പറ്റാത്ത വിധത്തില്‍ ദുസ്സഹമായിരുന്നത്.റോഡിന്റെ ചോലയില്‍പ്പടി ഭാഗത്ത് കല്‍വര്‍ട്ടിന്റെ നിര്‍മ്മാണമാണ് ഇപ്പോള്‍ നടക്കുന്നത് .റോഡിന് ഇരുവശവും അഴുക്കുചാല്‍ നിര്‍മ്മിക്കാനും കല്‍വര്‍ട്ടും മറ്റും കോണ്‍ക്രീറ്റ് ചെയ്യുന്ന പണികള്‍ക്കായി 15 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം സീമ കൊങ്ങ ശ്ശേരി പറഞ്ഞു.തെക്കുമുറി മുതല്‍ ആറാട്ടുകടവ് വരെയുള്ള ടാറിങ് റോഡിന്റെ താല്‍ക്കാലിക ഓട്ടയടക്കല്‍ പണി നടത്താന്‍ 5 ലക്ഷം രൂപയും നീക്കിവെച്ച തായും സീമ അറിയിച്ചു .