മണ്ണാര്‍ക്കാട്:പുരുഷാധികാരത്തിന്റെ പുരുഷനോട്ടങ്ങളുടെ ആഘോഷ കാഴ്ചകളാണ് സിനിമയെന്നും സ്ത്രീ സംവിധായകരുടെ സിനിമകളില്‍ പോലും ഇത്തരം നോട്ടങ്ങള്‍ കടന്ന് വരുന്നത് ആശാ വഹമല്ലെന്നും ഡെക്കലോഗ് വനിതാ ചലച്ചിത്രമേളയോടനുബന്ധിച്ച ഓപ്പണ്‍ ഫോറം അഭിപ്രായപ്പെട്ടു. വാണിജ്യ ത്തിന്റെയും മൂലധന ത്തിന്റെയും പിടിയില്‍ സിനിമയ്ക്ക് എതിര്‍ നടത്തം ദുസ്സഹമാണ്. നമ്മുടെ സമൂഹത്തില്‍ കാണാത്ത സ്ത്രീകളുടെ പ്രതിനിധാനമായി മുഖ്യധാര സിനിമ മാറിയിട്ടുണ്ടെന്നും ഓപ്പണ്‍ ഫോറം ചൂണ്ടിക്കാട്ടി. വെള്ളിത്തിരയിലെ പെണ്‍കാഴ്ചകള്‍ എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ ഡോ സംഗീത ചേനംപുല്ലി,ഡോ ദിവ്യ ചന്ദ്ര ശോഭ, ജി പി രാമചന്ദ്രന്‍ , എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.സി കെ. ജയശ്രീ മോഡറേറ്ററായിരുന്നു.ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.മേള ഞായറാഴ്ച സമാപിക്കും. സമാപന സമ്മേളനം മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ എം കെ സുബൈദ ഉദ്ഘാടനം ചെയ്യും