കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 45-ാം വാര്‍ഷികാഘോഷവും യാത്രയയപ്പും നടത്തി. പ്രമുഖ സാഹിത്യ കാരന്‍ പി.കെ.പാറക്കടവ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇല്യാസ് താളിയില്‍ അധ്യക്ഷനായി.33 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന സീനിയര്‍ അധ്യാപകന്‍ കെ.എന്‍. ബലരാമന്‍ നമ്പൂതിരിക്കുള്ള സ്‌നേഹോപഹാരം പി.കെ.പാറക്കടവ് സമ്മാനിച്ചു.

ദര്‍ശന ടി.വി പ്രോഗ്രാം പ്രൊഡ്യൂസര്‍ റിയാസ്.ടി.അലി,ബ്ലോക്ക് പഞ്ചായത്തംഗം എന്‍.ആര്‍.ശ്രീവിദ്യ, ഡോ.കല്ലടി അബ്ദു, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ജില്ലാ സെക്രട്ടറി പി.പി.ഹംസ, കെ.ഹസ്സന്‍,പി.വി. ഇന്ദിര,പി.കെ.ജയപ്രകാശ്,പി.ടി.എ വൈസ് പ്രസിഡണ്ട് കെ.ടി. അബ്ദുള്ള, മാനേജര്‍ റഷീദ് കല്ലടി, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന സെക്രട്ടറി വി.പി.സലാഹുദ്ദീന്‍, പ്രിന്‍സിപ്പാള്‍ പി.ജയശ്രീ, പ്രധാനാധ്യാപിക എ.രമണി,സ്റ്റാഫ് സെക്രട്ടറി കെ.ഉണ്ണിഅവറ, കെ. എന്‍.ബലരാമന്‍ നമ്പൂതിരി,പാഠ്യാനുബന്ധ സമിതി കണ്‍വീനര്‍ ജോണ്‍ റിച്ചാര്‍ഡ്, സംഘാടക സമിതി ഭാരവാഹികളായ കെ.രവീ ന്ദ്രന്‍,പി.മനോജ്,ഹമീദ്‌കൊമ്പത്ത്, കെ.ഷമീര്‍, കെ.മൊയ്തുട്ടി, കെ.എ. രതി,ജി.അമ്പിളി,പി.ഇ.സുധ,പി.ശ്യാമപ്രസാദ്,കെ.കെ.അംബിക,പി.എം.കുഞ്ഞിക്കോയ തങ്ങള്‍, കെ.സാജിത് ബാവ, വി.പി.ഷൗക്ക ത്ത്,അസീസ് കോട്ടോപ്പാടം, മുസ്തഫ മുണ്ടയില്‍, എ.അസീസ് ,കെ.എസ്.മനോജ്,എം.പി.സാദിഖ് എന്നിവര്‍ സംസാരിച്ചു.

വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, ഇംഗ്ലീഷ് ഫെസ്റ്റ്,ഹരിത സമാചാര്‍ പ്രകാശനം, പാഠ്യ-പാഠ്യേതര മേഖലകളില്‍ മികവു പ്രകടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം, സ്‌കൂള്‍ ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങിയവയും നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!