ചെര്‍പ്പുളശ്ശേരി:കേരളാ സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ (കെ.എസ് .ടി.യു)ജില്ലാസമ്മേളനത്തിന് പ്രതിനിധി സമ്മേളനത്തോടെ ചെര്‍ പ്പുളശ്ശേരിയില്‍ തുടക്കമായി.ജില്ലാ പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് പതാക ഉയര്‍ത്തി.’നിര്‍ഭയ നാട് നിരാക്ഷേപ വിദ്യാഭ്യാസം ‘ എന്ന പ്രമേയത്തില്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് എ.കെ.സൈനുദ്ദീന്‍ ഉദ്ഘാടനംചെയ്തു.ജില്ലാ പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് അധ്യക്ഷനായി.സെക്രട്ടറി സിദ്ദീഖ് പാറോക്കോട്,ട്രഷറര്‍ പി.അബ്ദുല്‍ നാസര്‍, പി.ഉണ്ണീന്‍കുട്ടി,നാസര്‍ തേളത്ത്,കെ.പി.എ.സലീം,സഫ്വാന്‍ നാട്ടുകല്‍, എന്‍.കെ. ബഷീര്‍, പി.ജമാലുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് പൗരത്വനിയമ ഭേദഗതിക്കെതിരെ ഷമീം ഒറ്റപ്പാലം തയ്യാറാക്കിയ കാര്‍ട്ടൂണ്‍ പ്രദര്‍ശനം എ.കെ.സൈ നുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വാര്‍ഷിക കൗണ്‍സില്‍ കെ. എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എം.അലി ഉദ്ഘാ ടനം ചെയ്തു. കെ.ടി.അബ്ദുല്‍ ജലീല്‍,പി.പി.എ.നാസര്‍,എം.എസ്.കരീം മസ്താന്‍,കെ.ഷറഫുദ്ദീന്‍, എം.എന്‍.നൗഷാദ്, ഒ.കുഞ്ഞുമുഹമ്മദ്, അബൂബക്കര്‍ കാപ്പുങ്ങല്‍,മുഹമ്മദലി കല്ലിങ്ങല്‍,പി.അന്‍വര്‍ സാദത്ത്,എം.കെ.സൈത് ഇബ്രാഹിം, സി.പി. ഷിഹാബുദ്ദീന്‍, ടി.സത്താര്‍,അല്‍ത്താഫ് മംഗലശ്ശേരി എന്നിവര്‍ സംസാരിച്ചു.

ഇന്ന് കാലത്ത് സമ്പൂര്‍ണ സമ്മേളനം 10 ന് മുന്‍ മന്ത്രി മഞ്ഞളാംകുഴി അലി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയ ര്‍മാന്‍ കെ.കെ.എ.അസീസ് അധ്യക്ഷത വഹിക്കും. മുസ് ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം മുഖ്യാതിഥിയാ കും.


11.30 ന് വിദ്യാഭ്യാസ സ മ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി.ചെറിയമുഹമ്മദ് ഉദ്ഘാടനം ചെയ്യും. കെ. എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.കെ.എം.ഷഹീദ് പ്രമേയ പ്രഭാഷണം നടത്തും.തുടര്‍ന്ന് യാത്രയയപ്പ് സമ്മേളനം സംസ്ഥാന ട്രഷറര്‍ കരീം പടുകുണ്ടിലും കൗണ്‍സില്‍ മീറ്റ് സംസ്ഥാന സെക്രട്ടറി എം.അഹമ്മദും ഉദ്ഘാടനം ചെയ്യും.സമ്മേളനത്തിന്റെ ഭാഗമായി ടീച്ചേഴ്‌സ് അസംബ്ലിയും ഭരണഘടന സംരക്ഷണ പ്രതിജ്ഞയും നടത്തും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!