പാലക്കാട് :കേരളാ ആർട്ടിസാൻസ് യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കേരളാ ആർട്ടിസാൻസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ(കാഡ്കോ)ന്റെ ലേബർ ഡാറ്റാ ബാങ്കിനെ സംബന്ധിച്ചുള്ള ശിൽപ്പശാല സിഐടിയു ജില്ലാ കമ്മിറ്റി ഹാളിൽ നടന്നു. കാഡ്കോ ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.ആർട്ട്കോ പ്രസിഡണ്ട് വി.എസ്.അനൂപ്, അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം വി.എ.മുരുകൻ എന്നിവർ ക്ലാസെടുത്തു.  കേരളാ ആർട്ടിസാൻസ് യൂണിയൻ പാലക്കാട് ജില്ലാ പ്രസിഡണ്ട് കെ.എൻ.നാരായണൻ അധ്യക്ഷത വഹിച്ചു.  കേരളാ ആർട്ടിസാൻസ് യൂണിയൻ സംസ്ഥാന സെക്രട്ടറി ടി.എം.ജമീല സ്വാഗതവും മണികണ്ഠരാജ് നന്ദിയും പറഞ്ഞു.ആർ.ലത, എൻ.മുരളീ ധരൻ, ആർ.കൃഷ്ണൻ, ടി.വി.സുബ്രമണ്യൻ, എം.കൃഷ്ണൻ, ആർ.വേണു, കെ.രാമൻകുട്ടി എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. 

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!