മണ്ണാര്‍ക്കാട്: ഭാരതം എതെങ്കിലും പ്രത്യേക വിഭാഗത്തിന്റെതല്ലെന്നും എല്ലാവര്‍ക്കും തുല്യ അവകാശമാണ് ഈ രാജ്യത്തുള്ളതെന്നും, ഭരണ ഘടനയുടെ അന്തസത്ത തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും ഭരണ കൂടം പിന്‍മാറണമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.കേരള അറബിക് ടീച്ചേഴ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യതസ്തങ്ങളായ മതങ്ങളും, ഭാഷകളും, സംസ്‌കാരങ്ങളും ഉള്‍കൊ ള്ളുന്ന നമ്മുടെ മഹാരാജ്യത്ത് അനൈക്യമുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. അന വധി പ്രതിസന്ധികളെ അതിജീവിച്ചാണ് ഇന്ന് കേരളത്തില്‍അറബി ഭാഷ പഠനം നിലനില്‍ക്കുന്നത്. ലോകോത്തര ഭാഷയായ അറബിയുടെ പ്രാധാന്യവും, പ്രസക്തിയും എല്ലാവരും തിരിച്ചറിയേണ്ടതാണെന്ന് ഹൈദരലി തങ്ങള്‍ അഭിപ്രായപ്പെട്ടു.എന്‍.ഷംസുദ്ധിന്‍ എം.എല്‍.എ അധ്യക്ഷനായി വഹിച്ചു.കരുവള്ളി മുഹമ്മദ് മൗലവി സ്മരണിക . സി. എച്ച് ഹംസ മാസ്റ്റര്‍ക്ക് നല്‍കി ഹൈദരലി തങ്ങള്‍ പ്രകാശനം ചെയ്തു. സമ്മേളന ലോഗോ രൂപകല്‍പന ചെയ്ത അസ്ലം തിരൂരിന് പി.പി. ഉണ്ണീന്‍ കുട്ടി മൗലവി ഉപഹാരം നല്‍കി. സമ്മേളന സുവനീര്‍ മുന്‍ എം.എല്‍ എ കളത്തില്‍ അബ്ദുള്ള പ്രകാശനം ചെയ്തു. ,ഇബ്രാഹിം മുതൂര്‍, എം വി.അലിക്കുട്ടി, എം.പി. അബ്ദുല്‍ ഖാദര്‍ , റഷീദ് ആലായന്‍,അബ്ദുള്ള ചോയിമഠം,ടി.എ. സലാം മാസ്റ്റര്‍, എം ടി. സൈനുല്‍ ആബിദീന്‍,ഫായിദ ബഷീര്‍, പി.കുഞ്ഞലവി, എ.ടി.എ നാസര്‍ വി.എ.എം. യൂസഫ്,കെ മൊയീന്‍ കുട്ടി, എന്‍ ഹംസ, പഴേരി ശരീഫ് ഹാജി, ജജ അന്‍വര്‍ സാദത്ത്, ര മുഹമ്മദ് അലി ഫൈസി, ടി ഉസ്മാന്‍ ഫൈസി നൂറുല്‍ അമീന്‍ എന്നിവര്‍ സംസാരിച്ചു.
വിദ്യാലയങ്ങളില്‍ ഐ.ടി അധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാ ന്യമേറി വരുന്ന ഇക്കാലത്ത് അധ്യാപകര്‍ക്ക് ന്യൂതന സാങ്കേതിക വിദ്യയില്‍ കൂടുതല്‍ അവഗാഹം നേടുന്നതിനാവശ്യമായ പ്രവര്‍ ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സമ്മേളനത്തോട് അനുബഡിച്ച് നടന്ന ഐ.ടി. കോണ്‍ഫറന്‍സ് തീരുമാനിച്ചു.’ അറബിക് സ്‌പെഷല്‍ ഓഫീസര്‍ വി.അബ്ദുല്‍ റഷീദ് ഉല്‍ഘാടനം ചെയ്തു.കെ.എ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. മാഹിര്‍ ബാഖവിഅധ്യക്ഷം വഹിച്ച സമ്മേളനത്തില്‍ ദേശീയ ഐ.സി.ടി. അവാര്‍ഡ് ജേതാക്കളായ ഡോക്ടര്‍ എസ് എല്‍ ഫൈസല്‍, അബ്ദു റഹിമാന്‍അമന്‍ എന്നിവര്‍ ക്ലാസെടുത്തു. മണ്ണാര്‍കാട് ഡി എ.ഒ അബ്ദുല്‍ മജീദ്, സി.എം. മിസ്അബ്, സഫീര്‍ മുഹ്‌സിന്‍, ലത്തീഫ് മംഗലശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.സ്ത്രികള്‍ക്കും കുട്ടികള്‍ക്കും പൊതുനിരത്തുകളിലും തൊഴിലിടങ്ങളിലും വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അതിക്രമങ്ങളിലും ,ഉത്തരേന്ത്യയില്‍ നടന്ന് കൊണ്ടിരിക്കുന്ന ഭരണകൂട ഭീകരതയിലും കെ.എ.ടി.എഫ് വനിതാ സമ്മേളനം ആശങ്ക രേഖപെടുത്തി.നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം.കെ.സുബൈദ ഉല്‍ഘാടനം ചെയ്ത വനിത സമ്മേളനത്തില്‍ ഹരിത സംസ്ഥാന പ്രസിഡന്റ് ഫാത്തിമ തഹ് ലിയ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍ ഉസ്മാര്‍ താമരത്ത് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു. വനിതാ വിംഗ് സംസ്ഥാന ചെയര്‍പേഴ്‌സണ്‍ കെ.പി. വഹീദയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കെ.കെ. റംലത്ത്, വി സൈനബ,കെ.സഫിയ, സി ടി. സുബൈദ, ബുഷ്‌റനജാത്തിയ കെ.സുലൈഖ, കെ.ജമീല, ടി.ആമിന കെ.ടി.സക്കീന, പി.ടി.സഫിയ, കെ.ഹസനത്ത് എന്നിവര്‍ സംസാരിച്ചു.