പാലക്കാട് : മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങ് മേഖലക്കുവേണ്ടി സര്‍ക്കാര്‍ രൂപീകരിച്ച മോണിറ്ററിങ്ങ് അതോറിറ്റി പ്രവര്‍ത്തന സജ്ജമാക്ക ണമെന്ന് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ കമ്മിറ്റി ഹാളില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അച്യുതന്‍ ഉദ്ഘാടനം ചെയ്തു. ഇടതു സര്‍ക്കാര്‍, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങ് മേഖലക്കായി രൂപീകരിച്ച് നിയമസഭയിലവതരിപ്പിച്ച മോണിറ്ററിങ്ങ് അതോറിറ്റിയുടെ പ്രവര്‍ ത്തനം പൂര്‍ണ്ണരൂപത്തിലാക്കലും നിയമാനുസൃതമായി മാത്രം പ്രവര്‍ ത്തിക്കുന്ന കമ്പനികളുടെ ലിസ്റ്റ് ഉടന്‍ തന്നെ സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യണമെന്ന് കണ്‍വന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന തട്ടിപ്പു കമ്പ നികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. യൂണിയന്‍ ജില്ലാ പ്രസിഡണ്ട് ജഗദീഷ് കുമാറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ സെക്രട്ടറി സുരേഷ്ബാബു പ്രവര്‍ത്തനറിപ്പോര്‍ട്ടും സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.കെ.സുരേഷ് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എ.അശോകന്‍ നന്ദി പറഞ്ഞു. ജില്ലയിലെ പുതിയ അംഗങ്ങളുടെ അംഗത്വഫോറം ടി.കെ.അച്യുതന്‍ ഏറ്റുവാങ്ങി.