കുമരംപുത്തൂര്‍:പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണ മെന്നാ വശ്യപ്പെട്ട് എസ്എഫ്ഐ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ധര്‍ണ നടത്തും.ഫെബ്രുവരി മൂന്നിന് എംഇഎസ് കേളേജിന് മുന്നിലാണ് ധര്‍ണ.24 മണിക്കൂര്‍ നീണ്ട് നില്ക്കുന്ന ധര്‍ണ നാലിന് കാലത്ത് സമാപിക്കും. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് കെ എ പ്രയാണ്‍ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ സി റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി യോഗം സിപിഎം കുമരംപുത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നടന്നു. ലോക്കല്‍ സെക്രട്ടറി സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം കെഎസ് അമല്‍ജിത്ത് അധ്യക്ഷനായി.മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി കെ ഷാനിഫ്,സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എ കുമാര ന്,എസ് ആര് ഹബീബുള്ള, മണികണ്ഠന്, രവീന്ദ്രന്, എസ്എഫ്ഐ ഏരിയ കമ്മിറ്റി അംഗങ്ങളായ കൃഷ്ണേന്ദു,ലുബ്ന,ജിതിന് എന്നി വരും സംസാരിച്ചു.