കോട്ടോപ്പാടം: പഞ്ചായത്തംഗം അക്കരഹമീദിന്റെ ഓട്ടോകാര് കത്തി നശിച്ചു.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മേല്‍ കൊമ്പത്ത് വെച്ചായിരുന്നു സംഭവം.ജുമു അ നമസ്കാരത്തിനായി ഹമീദ് പള്ളിയിലേക്ക് പോയ സമയത്തായിരുന്നു സംഭവം.ഇത് സംബന്ധിച്ച് ഹമീദ് നാട്ടുകല്‍ പോലീസില്‍ പരാതി നല്കി.യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റും അമ്പാഴക്കോട് വാര്‍ഡ് മെമ്പറുമായ ഗഫൂര്‍ കോല്ക്ക ളത്തില്‍,മാനു പടുവില്‍,കുഞ്ഞയമു,മൊയ്തൂട്ടി എന്നിവര്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി.സംഭവത്തില്‍ മുഖം നോക്കാതെ നടപടിയെടു ക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. സിപിഎം സ്വതന്ത്ര അംഗമായ ഹമീദ് മുസ്ലീം ലീഗ് സംഘടിപ്പിച്ച ദേശരക്ഷാ മാര്‍ച്ചില്‍ പങ്കെടുത്തത് വലിയ ചര്‍ച്ചകള്‍ക്ക് ഇടനല്‍കിയിരുന്നു.