പാലക്കാട്:സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യ ത്തില്‍ ജില്ലയിലെ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ തങ്ങളുടെ പ്രദേശത്ത് ചൈനയില്‍ നിന്നും വന്നിട്ടുള്ള വരുടെ വിശദാംശങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറ ണമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. ഓരോ പ്രദേ ശത്തെ ആളുകളെ കുറിച്ചും വ്യക്തമായ അറിവുള്ളത് പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കായതിനാല്‍ ഇത്തരം കാര്യങ്ങള്‍ വീഴ്ച കൂടാതെ കൈകാര്യം ചെയ്യണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് ജില്ലാ കലക്ടര്‍ ഇക്കാര്യം അറിയിച്ചത്.

മുന്‍വര്‍ഷങ്ങളിലെ പ്രളയങ്ങളുടെ അനുഭവത്തില്‍ നിന്നും മഴയ്ക്ക് മുമ്പേ പ്രളയബാധിത പ്രദേശങ്ങളില്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങണ മെന്നും ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിച്ചിട്ടുള്ള സ്ഥല ങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും യോഗം നിര്‍ദേശിച്ചു. കൂടാതെ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കനാലുകള്‍, വെള്ളം ഒഴുക്കി വിടുന്ന മറ്റുവഴികള്‍ എന്നിവ വൃത്തിയാക്കി വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാ മെന്നും ഇക്കാര്യങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കാര്യക്ഷമമായി ഇടപെടണമെന്നും യോഗം നിര്‍ദേശിച്ചു.

ഡി.ആര്‍.ഡി.എ ഹാളില്‍ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി അധ്യക്ഷ യായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.