അലനല്ലൂര്‍: എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാ ടനം ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസര്‍ മാനു ഉദ്ഘാടനം ചെയ്തു. ചാരിറ്റി കൂട്ടായ്മ പ്രസിഡന്റ് യൂസഫ് കൊടക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങില്‍ പാലിയേറ്റീവ് പ്രവര്‍ത്തരംഗത്ത് മികവ് പുലര്‍ ത്തിയ കെഎസ്എച്ച്എം കോളേജ് വട്ടമണ്ണപ്പുറം ജിഒഎച്ച്എസ്എസ് എടത്തനാട്ടുകര, ടിഎഎംയുപി സ്‌കൂള്‍ യത്തീംഖാന എന്നി സ്‌കൂ ളുകളെ ആദരിച്ചു. പൊന്‍പാറ സെന്റ് വില്യംസ് ചര്‍ച്ചില്‍ നിന്ന് സ്ഥലം മാറ്റമായി പോകുന്ന ഫാദര്‍ ജസ്റ്റിന്‍ കോലംകണ്ണിക്ക് യാത്ര യയപ്പ് നല്‍കി.അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജി ടീച്ചര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഫീക്ക പാറോക്കോട്ടില്‍ വ്യാപാരി പ്രതിനിധികളായ ഷമീം കരുവള്ളി,വി സി കുഞ്ഞാപ്പ, എടത്തനാട്ടുകര പാലിയേറ്റീവ് പ്രതിനിധി റഷീദ് മാസ്റ്റര്‍ ,എടപ്പറ്റ പാലിയേറ്റീവ് പ്രതിനിധി ഷൗക്കത്തലി കാപ്പില്‍ സന്തോഷ് എസ്പി സക്കീര്‍ നാലുകണ്ടം ഉമ്മര്‍ പടുക്കുണ്ടില്‍ നൂറുദീന്‍ ചേരിപ്പറമ്പ് അസ്‌ക്കര്‍ ചിരട്ടകുളം എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!