തച്ചനാട്ടുകര: കേരള ഭൂവിനിയോഗ ബോര്‍ഡ് തൂത നദീതട പദ്ധതി ഭാഗമായി തച്ചനാട്ടുകര ഗ്രാമപഞ്ചായത്തില്‍ ചെറുനീര്‍ത്തടതല ശില്പശാല അണ്ണാന്‍തൊടി സി.ഐച്ച് സ്മാരക ഹാളില്‍ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.കമറുല്‍ ലൈല ശില്പശാല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.രാമന്‍കുട്ടി ഗുപ്തന് അധ്യക്ഷത വഹിച്ചു.ഭൂവിനിയോഗ ബോര്‍ഡ് അസിസ്റ്റന്റ് ഡയക്ടര്‍ ആര്.എസ്.സജീവ് പദ്ധതി വീശദീകരിച്ചു. ജിയോജിക്കല്‍ അസിസ്റ്റന്റ് ആര്.ജഗദീഷ് ബാബു ക്ലാസിന് നേതൃത്വം നല്കി, പഞ്ചായത്ത് അംഗങ്ങളായ പി.ടി.സിദ്ധീഖ്, എം.കെ.ലീല, കെ.രാമ ചന്ദ്രന്, എ.കെ.വിനോദ്,കാളിദാസന്,ശാരദ,കൃഷി ഓഫീസര്‍ മുഹ മ്മദ് അനീസ്,കുമാരി ജിന്ഷാജി,ടെക്നിക്കല്‍ ഓഫിസര്‍ ടി.കെ. ജിനു,സജേഷ് കുമാര്‍, കൃഷണപ്രിയ,എസ് അഭിജിത്ത്,വിനീത് എന്നിവര്‍ സംസാരിച്ചു.