മണ്ണാര്‍ക്കാട് :കാടിറങ്ങി നാട്ടിലെത്തുന്ന വന്യമൃഗങ്ങളെ കാട് കയറ്റുന്നതില്‍ നിപുണനായ ട്രൈബല്‍ വനംവാച്ചര്‍ ലക്ഷ്മണന് സ്തുത്യര്‍ഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡല്‍. കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി മണ്ണാര്‍ക്കാട് ദ്രുത പ്രതികരണ സേനയിലെ ട്രൈബല്‍ വനംവാച്ചറാണ് ലക്ഷ്മണന്‍.നാട്ടിന്‍പുറത്ത് കാട്ടാനകള്‍ ഇറങ്ങുമ്പോള്‍ ജനങ്ങളുടെ ജീവനോ സ്വത്തിനോ നാശ നഷ്ടങ്ങളില്ലാതെ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ആനയെ വനത്തില്‍ കയറ്റി വിടുന്നതില്‍ വിദഗ്ദ്ധനാണ് അഗളി മേലേ കണ്ടി യൂര്‍ സ്വദേശിയായ ലക്ഷ്മണന്‍.കണ്ടിയൂര്‍ രേശന്റേയും മച്ചിയമ്മയു ടെയും മകനാണ്.ഭാര്യ:തുളസി.മകള്‍:രേഷ്മ.നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ അവാര്‍ഡ് ഏറ്റുവാങ്ങും.