പാലക്കാട്:പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവ ശ്യപ്പെട്ട് മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ യുഡിഎഫ് ജില്ലകള്‍ തോറും മനുഷ്യ ഭൂപടം തീര്‍ത്തു.മഹാത്മാ ഗാന്ധി വെടിയേറ്റ് വീണ സമയമായ വൈകീട്ട് 5.17നാണ് യുഡിഎഫ് മനുഷ്യഭൂപടം തീര്‍ത്തത്.ജനസഞ്ചയം പരിപാടിയില്‍ പങ്കെടുത്തു. ഭരണഘടനാ സംരക്ഷ പ്രതിജ്ഞയും പൊതുയോഗവും നടന്നു. പാലക്കാട് കോട്ടമൈതാനത്ത് മുന്‍ മഹാരാഷ്ട്ര ഗവര്‍ണറും മുതി ര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ ശങ്കരനാരായണന്‍ മനുഷ്യ ഭൂപടം ഉദ്ഘാടനം ചെയ്തു. എംപി വികെ ശ്രീകണ്ഠന്‍, രമ്യഹരിദാസ്, എംഎല്‍എ ഷാഫി പറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.