മണ്ണാര്‍ക്കാട്: താലൂക്കില്‍ പരക്കെ വേനല്‍ മഴ ലഭിച്ചു.പൊള്ളുന്ന ചൂടിന് ആശ്വാസമാ യി.ബുധനാഴ്ച വൈകീട്ടോടെയാണ് ഇടിയും മിന്നലിന്റെയും അകമ്പടിയോടെ വേന ല്‍മഴയെത്തിയത്.താലൂക്കിലെ മിക്ക പഞ്ചായത്തുകളിലും ഭേദപ്പെട്ട മഴ ലഭിച്ചു. കാ ഞ്ഞിരപ്പുഴ,എടത്തനാട്ടുകര,തിരുവിഴാംകുന്ന്,കല്ലടിക്കോട് തുടങ്ങിയ മലയോര പ്രദേശങ്ങളിലും ശക്തമായ മഴയാണ് പെയ്തത്.മണ്ണാര്‍ക്കാട് നഗരത്തില്‍ ഒരു മണിക്കൂ റോളം മഴ പെയ്തു.അട്ടപ്പാടി താലൂക്കില്‍ ചാറ്റല്‍ മഴയെത്തിയിരുന്നു.അതേ സമയം ഒരിടത്തും കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അതേ സമയം വൈദ്യുതി തടസ്സം നേരിട്ടു.മാര്‍ച്ച് പകുതി വരെ പാലക്കാട് ജില്ലയ്ക്ക് സാധാരണ ഗതിയില്‍ 10.4 മില്ലീ മീറ്റര്‍ മഴ ലഭിക്കേണ്ടതാണ്.എന്നാല്‍ ഈ മാസം ഒരു തുള്ളി മഴ പോലും കിട്ടി യില്ല.അസഹനീയമാം വിധം അന്തരീക്ഷ താപനില ഉയരുന്നതിനിടെ വേനല്‍മഴ യെത്തുമെന്ന കാലാവസ്ഥാ പ്രവചനം യാഥാര്‍ത്ഥ്യമാകാനുള്ള കാത്തിരിപ്പിനാണ് ബുധനാഴ്ച വിരാമമായത്.തുലാവര്‍ഷത്തിന് ശേഷം താലൂക്കില്‍ കാര്യമായ മഴ ലഭി ച്ചിരുന്നില്ല.അതേ സമയം വേനല്‍ച്ചൂട് അധികരിക്കുകയും ചെയ്തിരുന്നു. കുന്തി പ്പുഴയും നെല്ലിപ്പുഴയും കൊടുംവരള്‍ച്ചയുടെ പിടിയിലാണ്.നാടിനൊപ്പം കാടും വരളുകയും കാട്ടുതീ ഭീഷണി ഉയരുകയും ചെയ്ത സാഹചര്യത്തിലെത്തിയ വേനല്‍മഴ കാടിനും നാടിനും ഒരു പോലെ ആശ്വാസം പകരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!