ഒറ്റപ്പാലം: കാരുണ്യ നാട്ടുകൂട്ടായ്മ എടത്തനാട്ടുകരയുടെ പാട്ട് വണ്ടിയിലൂടെ തെരുവില്‍ പാട്ട് പാടി സ്വരൂപിച്ച തുക വൃക്കരോഗിക്ക് കൈമാറി.അമ്പലപ്പാറ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ താമസിക്കുന്ന ലക്ഷ്മി (42)യ്ക്കാണ് വൃക്കമാറ്റി വെയ്ക്കുന്നതിന് വേണ്ടി 74,436 രൂപ നേരിട്ട് ഏല്‍പ്പിച്ചത്. പ്രസിഡന്റ് സി സജീര്‍ ബാബു,സെക്രട്ടറി കെ വി ഉസ്മാന്,ട്രഷറര്‍ സി ഷംസുദ്ദീന്,സി മുസ്തഫ,സി യൂനസ്,ഫൈസല്‍ കൂരിക്കാടന്,വി ടി ബഷീര്‍,രമേശ് ബാബു,മുഹ് സിന് തുടങ്ങിയവര്‍ സംബന്ധിച്ചു.