കോട്ടോപ്പാടം : ഗ്രാമ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വനിത കള്‍ക്ക് മുട്ടിക്കോഴി വളര്‍ത്തല്‍ പദ്ധതി തുടങ്ങി. പഞ്ചായത്തിലെ 11 കേന്ദ്രങ്ങളില്‍ വെച്ച് മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു.9 ലക്ഷം രൂപയുടെ 7500 കോഴി കുഞ്ഞുങ്ങളെ 1500 കുടുംബങ്ങള്‍ക്കാണ് നല്‍കിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ റഫീന മുത്തനില്‍, പാറയില്‍ മുഹമ്മദാലി, റജീന കോഴിശ്ശേരി എന്നിവര്‍ സംബന്ധിച്ചു. ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍ കര്‍ഷക പ്രതിനിധികള്‍ നേതൃത്വം നല്കി.