അലനല്ലൂര്‍:കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന അലനല്ലൂര്‍ സോണല്‍ കായികമേളയില്‍ മികച്ച പോയിന്റ്ക ളുമായി രണ്ടാം സ്ഥാനത്ത് ചളവ ഗവണ്‍മെന്റ് യുപി സ്‌കൂള്‍.റിലേ മത്സരങ്ങളില്‍ ചളവ സ്‌കൂള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. മേളയില്‍ പങ്കെടുത്ത ഇരുപത്തിയെട്ടോളം സ്‌കൂളുകളെ പിന്തള്ളിയാണ് സ്‌കൂള്‍ നേട്ടം കൈവരിച്ചത്. പങ്കെടുത്ത വ്യക്തിഗത ഇനങ്ങളിലും കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു .അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ആലായന്‍ റഷീദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വച്ച് കുട്ടികള്‍ ഓവറോള്‍ കിരീടവും സമ്മാനങ്ങളും ഏറ്റുവാങ്ങി.കായിക അധ്യാപകന്‍ കൃഷ്ണന്‍കുട്ടി മാസ്റ്ററുടെ ചിട്ടയായ പരിശീലനവും കുട്ടികളുടെ കായിക മികവു മാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!