മണ്ണാര്‍ക്കാട്: എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ മഹാത്മജിയുടെ 150-ാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി റിപ്പബ്ലിക്ക് ദിനത്തില്‍ ഗാന്ധിസ്മൃതി ക്വിസ്സ് മത്സരം നടത്തി. പ്രസി ഡന്റ് കെ.സി സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ആധുനിക കാല ഘട്ടത്തില്‍ ഗാന്ധിജിയുടെ പ്രസക്തി ഏറിവരികയാണെന്നും പുതിയ തലമുറയ്ക്ക് മഹാത്മാവിനെ കൂടുതല്‍ അറിയാന്‍ ലക്ഷ്യമിട്ടു കൊണ്ടാണ് പ്രശ്‌നോത്തരി സംഘടിപ്പിച്ചുള്ളതെന്നും അദ്ദേഹം പറഞ്ഞു. ക്വിസ്സ് മാസ്റ്റര്‍ സുധാകരന്‍ മണ്ണാര്‍ക്കാട് പ്രശ്‌നോത്തരി നയിച്ചു. ജിഎംയുപി സ്‌കൂളിലെ 5-ാം ക്ലാസ്സ് വിദ്യാര്‍ത്ഥി അദ്വൈത് രമേഷ് ഒന്നാം സ്ഥാനവും എസ് കെ ആനന്ദ് (ഡിഎച്ച്എസ് നെല്ലിപ്പുഴ) രണ്ടാം സ്ഥാനവും കാവ്യ ഗോപിനാഥ് (കല്ലടി എച്ച് എസ് എസ് ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സെക്രട്ടറി നാരായണന്‍കുട്ടി, വിജയന്‍, ശ്രീവത്സന്‍, ജയപ്രകാശ്, സജിത്, അച്ചുതന്‍, ഗോവിന്ദന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!