കുമരംപുത്തൂര്: കുമരംപുത്തൂര് പഞ്ചായത്തിലെ ചങ്ങലിരീയേയും കുളപ്പാടത്തെയും ബന്ധി പ്പിച്ച് കുന്തിപ്പുഴയ്ക്ക് കുറുകെ പാലം നിര്മിക്കുന്നതിനുള്ള ആദ്യഘട്ട നടപടികള്ക്ക് തുടക്ക മായി. പദ്ധതി പ്രദേശത്തെ മണ്ണ് പരിശോധനയും രൂപരേഖ തയ്യാറാക്കുന്നതിനുള്ള വിവരശേ ഖരണവുമാണ് എറണാകുളത്തുള്ള ഏജന്സിയുടെ നേതൃത്വത്തില് നിലവില് പുരോഗമിക്കു ന്നത്.
ജനങ്ങളുടെ ചിരകാലാഭിലാഷമായ പാലം യാഥാര്ഥ്യമാകുന്നതോടെ ചങ്ങലീരിയില് നിന്ന് കുമ രംപുത്തൂര് പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, ആശുപത്രികള് എന്നിവിടങ്ങളിലേ ക്കുള്ള യാത്രാദൂരം 15 കിലോമീറ്ററില് നിന്ന് മൂന്ന് കിലോമീറ്ററായി ചുരുങ്ങും.പദ്ധതിയുടെ പ്രാഥമിക വിവരശേഖരണവും റിപ്പോര്ട്ട് തയ്യാറാക്കലും ആറുമാസത്തെ കരാര് കാലാവധിക്കു ള്ളില് പൂര്ത്തിയാക്കും. മണ്ണിന്റെ ഘടന മനസ്സിലാക്കാന് ആഴത്തില് ദ്വാരം എടുത്തുള്ള പരിശോധന യും, റോഡിലും പുഴയിലുമായി 20 മീറ്റര് വീതിയിലുള്ള സര്വേയുമാണ് നടക്കുന്നത്. ഭൂമിയുടെ ഉയരവും പുഴയിലെ പരമാവധി ജലനിരപ്പും കണക്കാക്കിയാകും പാലത്തിന്റെ ഉയരവും അടി ത്തറയും നിശ്ചയിക്കുക. റിപ്പോര്ട്ട് സമര്പ്പിച്ച് ചീഫ് എന്ജിനീയറുടെ ഡിസൈന് വിഭാഗത്തി ന്റെ രൂപരേഖ, സ്ഥലലഭ്യതാ സര്ട്ടിഫിക്കറ്റ്, ഭരണാനുമതി, സാങ്കേതികാനുമതി എന്നിവ പൂര്ത്തി യാക്കിയ ശേഷം ടെന്ഡര് നടപടികളിലേക്ക് കടക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര് അറിയിച്ചു.
മണ്ണാര്ക്കാട് നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരു ആശ്വാസമാകുന്ന ഈ പദ്ധതി, ദേശീ യപാതയിലെ കുന്തിപ്പുഴ പാലത്തില് ഗതാഗത തടസ്സമുണ്ടാകുമ്പോള് യാത്രക്കാര്ക്ക് പ്രധാന ബദ ല് പാതയായി മാറും. വട്ടമ്പലത്തുനിന്ന് പാലക്കാട്ടേക്കും, ചങ്ങലീരി വഴി കോങ്ങാട്, തച്ചമ്പാറ ഭാഗങ്ങളിലേക്കും ഇതിലൂടെ എളുപ്പത്തില് എത്താന് സാധിക്കും. കൂടാതെ, വട്ടമ്പലത്തെ സ്വകാ ര്യ ആശുപത്രിയിലേക്കും അഗ്നിരക്ഷാ സേനയുടെ സേവനത്തിനും വേഗത്തില് എത്തിച്ചേരാന് സഹായിക്കും. കാരാകുര്ശ്ശി, കിളിരാനി, പുല്ലിശ്ശേരി, ശ്രീകൃഷ്ണപുരം തുടങ്ങിയ പ്രദേശങ്ങളിലുള്ള വര്ക്കും പ്രയോജനപ്പെടുന്ന ഈ പദ്ധതിക്ക് പുഴയുടെ ഇരുവശത്തും റോഡ് സൗകര്യമുള്ളത് വലി യ അനുകൂല ഘടകമാണ്.സര്വേ നടപടികളാരംഭിച്ചതോടെ പ്രദേശവാസികള് പ്രതീക്ഷയിലും സന്തോഷത്തിലുമാണ്.
