കുമരംപുത്തൂര്‍: വട്ടമ്പലത്തെ ഫയര്‍ഫോഴ്‌സ് ക്വാര്‍ട്ടേഴ്‌സിലേക്കുള്ള അനധികൃതമായ വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ച സംഭവത്തിന് പുതിയ മാനം കൈവരുന്നു. ഇന്നലെ സിപിഎം നേതാക്കള്‍ പഞ്ചായത്ത് സെക്ര ട്ടറിയെ ഉപരോധിച്ചിരുന്നു. ജീവനക്കാരും കുടുംബാംഗങ്ങളും താമ സിച്ച് വരുന്ന 2015ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ക്വാര്‍ട്ടേഴ്‌സി ലേക്ക് അന്നത്തെ പഞ്ചായത്ത് യുഡിഎഫ് ഭരണ സമിതിയാണ് സൗജ ന്യ കണക്ഷന്‍ നല്‍കിയത്. എന്നാല്‍ അഞ്ച് വര്‍ഷമായി മീറ്റര്‍ റീഡിംഗ് നടത്തുകയോ ബില്‍ നല്‍കുകയൊ പഞ്ചായത്ത് അധികാരികള്‍ ചെയ്തിട്ടില്ലെന്നിരിക്കെ പുതിയ പഞ്ചായത്ത് സെക്രട്ടറി നിലവില്‍ ഉള്ള കണക്ഷന്‍ അനധികൃതമെന്ന് അരോപിച്ച് ഭരണസമിതി തീരുമാനിച്ച ഭീമമായ തുക അടയ്ക്കണമെന്ന് നിര്‍ദ്ദേശിക്കുക യായിരുന്നു. തുക അടയ്ക്കാന്‍ സാവകാശം ചോദിച്ച് സ്‌റ്റേഷന്‍ ഓഫീസര്‍ കത്ത് നല്‍കി.ഇതിനുള്ള മറുപടി നല്‍കാതെയാണ് പഞ്ചായ ത്തിന്റെ കുടിവെള്ളം കണക്ഷന്‍ വിച്ഛേദിച്ചതെന്നാണ് ആക്ഷേപം. ഉച്ചയോട് കൂടി ഉടന്‍ കണക്ഷന്‍ നല്‍കുമെന്നും,നിശ്ചിയിച്ച ബില്ലില്‍ കുറവ് വരുത്തി തവണ വ്യവസ്ഥയില്‍ അടയ്ക്കാനുള്ള സൗകര്യവും നല്‍കുമെന്ന് സെക്രട്ടറി അറിയിതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. ലോക്കല്‍ സെക്രട്ടറി ജി.സുരേഷ് കുമാര്‍, അ. കുമാരന്‍, അഡ്വ: എന്‍.രാജീവ്, സി.മുഹമ്മദ് ഷ നൂബ്, എന്‍.രവീന്ദ്രന്‍ .പി.അഖി ല്‍, എന്നിവര്‍ നേതൃത്വത്തിലായിരുന്നു സമരം.ഇതേസമയം സിപിഎം ഉപരോധ സമരത്തില്‍ ഫയര്‍ഫേഴ്‌സ് പ്രതിനിധികള്‍ പങ്കെടുത്തിനെ ചോദ്യം ചെയ്ത് കുമരംപുത്തൂര്‍ പഞ്ചായത്ത് ഭരണസമിതി ഫയര്‍‌ സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. പ്രസിഡന്റ് കെ.പി.ഹംസ, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ മുസ്തഫ വറോടന്‍, അര്‍സല്‍ ഏരേരത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഭരണ സമതി അംഗങ്ങള്‍ ഫയര്‍ സ്‌റ്റേഷനിലെത്തിയത്.നിയമാനുസൃതമല്ലാത്ത എല്ലാ കണക്ഷനുകളും വിച്ഛേദിക്കുമെന്നും അപേക്ഷ നല്‍കുന്ന മുറയ്ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കുമെന്നും ഭരണസമിതി അംഗങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ സമരമാണെന്ന് അറിയാതെയാണ് പങ്കെടുത്തതെന്നാണ് ഫയര്‍ഫോഴ്‌സ് അംഗങ്ങളുടെ വിശദീകരണം.ടാങ്കില്‍ നിന്ന് അത്യാ വശ്യ ഘട്ടങ്ങളില്‍ വെള്ളം എടുക്കുന്നതിന് നേരത്തെ അനുമതി നല്‍കിയിട്ടുണ്ട്. ഈ സൗകര്യം ഇല്ലാതാക്കിയാല്‍ അത്യഹിത ഘട്ടങ്ങളില്‍ വെള്ളം തേടി നടക്കേണ്ട സ്ഥിതിയുണ്ടാവുമെന്നും ഫയര്‍ഫോഴ്‌സ് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ പല തവണ നോട്ടീസ് നല്‍കിയിട്ടും വെള്ളക്കരം അടക്കാന്‍ ഫയര്‍ഫോഴ്‌സ് തയ്യാറാവാത്ത സാഹചര്യത്തില്‍ ഭരണ സമിതിയാണ് കണക്ഷന്‍ റദ്ദുചെയ്യാനുള്ള തീരുമാനമെടുത്തതെന്നും ഈ ഇനത്തില്‍ അടക്കാനുള്ള കുടിശ്ശിക അടച്ചിട്ടല്ലാതെ കണക്ഷന്‍ പുനസ്ഥാപി ക്കില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് ഹംസ പറഞ്ഞു.കൃത്യമായി തുക അടക്കുന്ന നാട്ടുകാര്‍ക്ക് കുടിവെള്ളം കിട്ടുന്നില്ലെന്ന പരാതി വ്യാപകമായ സാഹചര്യത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഫയര്‍ഫോഴ്‌സ് സ്‌റ്റേഷനിലെ വാട്ടര്‍ കണക്ഷനുമായി ബന്ധപ്പെട്ട ക്രമക്കേട് കണ്ടെത്തിയത്. പഞ്ചായത്ത് നല്‍കിയ നോട്ടീസില്‍ പറഞ്ഞത് പ്രകാരമുള്ള വെള്ളക്കരമടച്ച് കണക്ഷന്‍ നിയമാനുസൃതമാക്കാന്‍ ഫയര്‍ഫോഴ്‌സ് തയ്യാറാകുന്നപക്ഷം കണക്ഷന്‍ പുനസ്ഥാപിക്കാന്‍ പഞ്ചായത്ത് തയ്യാറാണെന്നും പ്രസിഡന്റ് അറിയിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!