മണ്ണാര്‍ക്കാട് :മിനി സിവില്‍ സ്‌റ്റേഷനില്‍ ലീഗല്‍ മെട്രോളജി ഓഫീസ് വളപ്പില്‍ തീപിടി ത്തം.ചപ്പുചവറുകള്‍ക്കാണ് തീപിടിച്ചത്.ഒരു ഓട്ടോറിക്ഷ പൂര്‍ണമായി കത്തി.മറ്റ് രണ്ട് വാഹനങ്ങളും അഗ്നിക്കിരയായി.പിടികൂടിയിട്ടിരുന്ന വാഹനങ്ങള്‍ക്കാണ് തീപിടിച്ചത്. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ കുറച്ച് ഭാഗവും കത്തി നശിച്ചി ട്ടുണ്ട്. ബുധന്‍ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.രാവിലെ എട്ടരയോടെ പൊറ്റശ്ശേരി,ചേട്ടന്‍പടി,കാഞ്ഞിരം നമ്പിശ്ശേരി വീട്ടില്‍ ജോയ് എന്നയാളുടെ സ്ഥലത്ത് മുറിച്ചിട്ട മരങ്ങള്‍ക്ക് തീപിടിച്ചതും ഫയര്‍ഫോഴ്‌സ് അണ ച്ചു.വട്ടമ്പലം ഫയര്‍ ആന്റ് റെസ്‌ക്യു സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ ആന്റ് ഓഫീസര്‍ രഞ്ജിത്ത്,ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ രാഖില്‍, രാഹുല്‍,സുജിത്ത്, സുരേ ഷ്‌കുമാര്‍,സുജീഷ് എന്നിവര്‍ തീയണക്കുന്നതിന് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!