മണ്ണാര്‍ക്കാട്: അടയ്ക്ക കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും സഹായകരമാകുന്ന മണ്ണാര്‍ ക്കാട് അടയ്ക്ക ചന്ത ഈ മാസം 13ന് അലനല്ലൂര്‍ ഹൈസ്‌കൂള്‍പടിയില്‍ തുറന്ന് പ്രവര്‍ ത്തനമാരംഭിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കര്‍ഷ കര്‍,കച്ചവടക്കാര്‍,ഫാക്ടറികള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് പുതിയ സംരഭത്തിന് പിന്നില്‍.കേരളത്തില്‍ അടയ്ക്കയുടെ ഈറ്റില്ലമായ പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് അടയ്ക്ക ചന്ത തുറക്കുന്നത് കര്‍ഷകര്‍ക്ക് നല്ല വില ലഭിക്കുന്നതിന് ഉപക രിക്കും.കര്‍ഷകര്‍ എത്തിക്കുന്ന അടയ്ക്ക ഇനവും ഗുണമേന്‍മയും കണക്കാക്കി ലേലം ചേയ്യുന്ന രീതിയില്‍ വില്‍ക്കുമെന്നതാണ് ചന്തയുടെ പ്രത്യേകത.ഞായറാഴ്ച ഒഴികെയു ള്ള എല്ലാ ദിവസവും പ്രവര്‍ത്തിക്കും.അടയ്ക്കയുടെ ലഭ്യതയും വിപണന സാധ്യതയും കണക്കെലെടുത്ത് ആരംഭിക്കുന്ന ചന്ത മണ്ണാര്‍ക്കാടിന് പുറമെ അട്ടപ്പാടി,ചെര്‍പ്പുളശ്ശേരി ഉള്‍പ്പടെ ജില്ലയുടെ പല ഭാഗങ്ങളിലും മലപ്പുറം ജില്ലയിലുള്ള അടയ്ക്ക കര്‍ഷകര്‍ക്കും പ്രയോജന പ്രദമാകുമന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.വാര്‍ത്താ സമ്മേളനത്തില്‍ കാ ട്ടുകുളം ബഷീര്‍,സലീം കുറ്റ്യാടി,സലാം കോട്ടോപ്പാടം,ഹംസക്കുട്ടി ഹാജി അലനല്ലൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.