അലനല്ലൂര്‍: ഡിവൈഎഫ്‌ഐ എടത്തനാട്ടുകര മേഖല കമ്മിറ്റി യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പതിമൂന്നാമത് ടി പി സിദ്ദീഖ് അനുസ്മരണ പൊതുയോഗം മുണ്ടക്കുന്നില്‍ നടന്നു.ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.നാസര്‍ കോളായി മുഖ്യ പ്രഭാഷണം നടത്തി.ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റ് അമീന്‍ മഠത്തൊടി അധ്യക്ഷ നായി.സംഘടനയിലേക്ക് പുതുതായി വന്നവരെ സ്വീകരിച്ചു.വീല്‍ചെയര്‍ വിതരണവും നടത്തി.വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച അരുണ കുറുവാഞ്ചേരി, റഷീദ് കുമ ഞ്ചേരി, ശിവപ്രകാശ് മണലി പറമ്പിൽ, തസ്നി വീരാൻ കൂമഞ്ചേരി, സിൻഫ ചക്കം തൊടി എന്നിവരെ ആദരിച്ചു.സിപിഎം മണ്ണാര്‍ക്കാട് ഏരിയ സെ ന്റര്‍ അംഗം ജയകൃഷ്ണന്‍, ലോ ക്കല്‍ സെക്രട്ടറി പി രഞ്ജിത്ത്,ലോക്കല്‍ കമ്മിറ്റി അംഗ ങ്ങളായ അബ്ദുള്ള മാസ്റ്റര്‍, സി ടി രവീന്ദ്രന്‍,ഷമീര്‍ ബാബു,പി പ്രജീഷ്,ബ്രാഞ്ച് സെക്രട്ടറി യൂനസ് എന്നിവര്‍ സംസാരി ച്ചു.മേഖല സെക്രട്ടറി കൃഷ്ണകുമാര്‍ സ്വാഗതവും യൂണിറ്റ് സെക്രട്ടറി സജീര്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!